വിവാദം അടങ്ങും മുമ്പ് തലസ്ഥാനത്തെ തീയേറ്റുകളില്‍ ദേശീയഗാന സംപ്രേഷണം വീണ്ടും

 


തിരുവനന്തപുരം: (www.kvartha.com 25.10.2014) സല്‍മാന്‍ വിവാദത്തേത്തുടര്‍ന്നു തലസ്ഥാനത്തെ തീയേറ്ററുകള്‍ നിര്‍ത്തിവച്ച ദേശീയ ഗാനം സംപ്രേഷണം വീണ്ടും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കലാഭവന്‍, കൈരളി, ശ്രീ തിയേറ്ററുകളില്‍ ഒരിടവേളയ്ക്കു ശേഷം ദേശീയഗാനം സംപ്രേഷണം ചെയ്തു തുടങ്ങി. അതേസമയം, രജ്യത്തിന്റെ ദേശീയ ഗാനം തീയേറ്ററില്‍ സംപ്രേഷണം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ഒരു വിഭാഗം നിയമവിദഗ്ധരും സാമൂഹ്യപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ആഗസ്റ്റില്‍ തലസ്ഥാനത്തെ തീയേറ്ററില്‍ സിനിമ കാണാനെത്തിയ സല്‍മാന്‍ എന്ന വിദ്യാര്‍ത്ഥിയും കൂട്ടുകാരും തീയേറ്ററിലെ ദേശീയഗാന സംപ്രേഷണ സമയത്ത് എഴുന്നേറ്റുനിന്നില്ല എന്നത് ചൂണ്ടിക്കാട്ടി മറ്റു ചിലര്‍ തട്ടിക്കയറുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ സല്‍മാനെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തു. ആഴ്ചകള്‍ക്കു ശേഷമാണ് ജാമ്യം ലഭിച്ചത്. മറ്റു പ്രതികളില്‍ ഹരിഹര ശര്‍മ എന്നയാള്‍ക്ക് ജയിലിലാകാതെതന്നെ ജാമ്യം ലഭിച്ചു. തമ്പാട്ടി എന്ന പെണ്‍കുട്ടിയെയും മറ്റൊരു പ്രതിയെയും പോലീസിന് അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങി ജാമ്യമെടുക്കുകയും ചെയ്തു.

സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ദേശാഭിമാനിയില്‍ ലേഖനം എഴുതുന്നിടത്തോളം സല്‍മാന്‍ പ്രശ്‌നം ശ്രദ്ധ നേടുകയും ദേശീയതലത്തില്‍തന്നെ വാര്‍ത്തയാവുകയും ചെയ്തു. സല്‍മാനെ എന്തിനാണ് ജയിലിലടച്ചത് എന്ന ചോദ്യം ഉയര്‍ത്തി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ ബിആര്‍പി ഭാസ്‌കര്‍ മലയാളം വാരികയില്‍ എഴുതിയ ലേഖനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

പ്രശ്‌നത്തില്‍ സല്‍മാന്റെ അറസ്റ്റുണ്ടായ ദിവസംതന്നെ, ദേശീയഗാനം തീയേറ്ററില്‍ സംപ്രേഷണം ചെയ്യുന്നതിനെതിരേയും അഭിപ്രായമുയര്‍ന്നിരുന്നു. രാജ്യത്തിന്റെ അഭിമാനമായ ദേശീയഗാനത്തെ അപമാനിക്കലാണ് തിയേറ്ററിലെ സംപ്രേഷണം എന്ന അഭിപ്രായമുയര്‍ന്നതോടെ അത് തീയേറ്ററുകളില്‍ നിന്നു പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും തീയേറ്ററുകളില്‍ ദേശീയഗാനം സംപ്രേഷണം ചെയ്തു തുടങ്ങി.

ദേശീയഗനം സംപ്രേഷണം ചെയ്യുമ്പോള്‍, കൂവുകയും എഴുന്നേല്‍ക്കാതിരിക്കുകയും പോലുള്ള അനാദരവ് സല്‍മാനും സുഹൃത്തുക്കളും കാണിച്ചു എന്നായിരുന്നു പരാതി. അത്തരം പെരുമാറ്റങ്ങള്‍ മറ്റു പലരില്‍ നിന്നും ഇനിയും ഉണ്ടാകാനും അതിലൂടെ ദേശീയഗാനം അപമനിക്കപ്പെടാനും മാത്രമേ തീയേറ്ററിലെ ദേശീയഗാന സംപ്രേഷണം ഉപകരിക്കൂ എന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
വിവാദം അടങ്ങും മുമ്പ് തലസ്ഥാനത്തെ തീയേറ്റുകളില്‍ ദേശീയഗാന സംപ്രേഷണം വീണ്ടും

Keywords : National anthem,  Theater, Film, Cinema, Kerala, National anthem at cinema talkies again at the capital city.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia