മോഡിയുടെ ദീപാവലി ആഘോഷം കശ്മീരിലെ ദുരിത ബാധിതര്‍ക്കൊപ്പം

 


ശ്രീനഗര്‍: (www.kvartha.com 23.10.2014) പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച കശ്മീരിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും. മോഡിയുടെ ഇപ്രാവശ്യത്തെ ദീപാവലി ആഘോഷം കശ്മീരില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമായിരിക്കും. കഴിഞ്ഞദിവസം ട്വിറ്ററിലൂടെ മോഡി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരിലെ സിയാച്ചിനിലെത്തുന്ന മോഡി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിക്കും. പ്രളയം തകര്‍ത്ത താഴ്‌വരയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മോഡി വിലയിരുത്തും.

കഴിഞ്ഞ ആറുപതിറ്റാണ്ടിനിടെ കശ്മീരിലുണ്ടായ ഏറ്റവും വലിയ പ്രളയമാണ് അടുത്തിടെ ഉണ്ടായത്. 300 ഓളം പേരുടെ ജീവനാണ്  പ്രളയം അപഹരിച്ചത്. 15 ലക്ഷത്തോളം പേരെ പ്രളയം ദുരിതത്തിലാഴ്ത്തി. തങ്ങളുടെ  സമ്പാദ്യമെല്ലാം കശ്മീര്‍ നിവാസികള്‍ക്ക് നഷ്ടമായി. കശ്മീര്‍ സന്ദര്‍ശിക്കുന്ന മോഡി ദുരിതമനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ ധനസഹായം പ്രഖ്യാപിക്കുമെന്നാണ് വിവരം.

പ്രധാനമന്ത്രിയായശേഷം ഇത് നാലാം തവണയാണ് മോഡി ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രിയായ ശേഷം കഴിഞ്ഞ അഞ്ച് മാസത്തിനിടെയുണ്ടായ എല്ലാ  വിശേഷ ദിവസങ്ങളിലും മോഡി കശ്മീര്‍ ജനങ്ങളോടൊപ്പമാണ് ആഘോഷിച്ചത്. മുതിര്‍ന്ന ബിജെപി നേതാക്കളും മോഡിയോടൊപ്പം കശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്. അതേസമയം മോഡിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച്  വിഘടനവാദികള്‍ കശ്മീരില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. സമരത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള മോഡിയുടെ കശ്മീര്‍ സന്ദര്‍ശനത്തെ ബി.ജെ.പി.ഇതരകക്ഷികള്‍ സംശയത്തോടെയാണ് കാണുന്നത്. വിഘടനവാദികളായ ഹുറിയത്ത് കോണ്‍ഫ്രന്‍സിന്റെ രണ്ട് വിഭാഗങ്ങളും സന്ദര്‍ശനത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങള്‍ക്കും സമരത്തിനും ഹുറിയത്ത് നേതാക്കള്‍ ആഹ്വാനം ചെയ്തിരിക്കയാണ്. കശ്മീരിലെ മുസ്ലീം വോട്ടുകള്‍ ബി ജെ പിക്ക് ലഭിക്കാനാണ് മോഡിയുടെ സന്ദര്‍ശനം എന്നാണ് നേതാക്കളുടെ ആരോപണം.

മോഡിയുടെ ദീപാവലി ആഘോഷം കശ്മീരിലെ ദുരിത ബാധിതര്‍ക്കൊപ്പം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
6.13 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയില്‍
Keywords:  PM Modi's visit to Kashmir: A view from Srinagar,Srinagar, Twitter, Harthal, BJP, Muslim, Allegation, Voters, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia