അമേത്തിയിലെ വോട്ടര്‍മാര്‍ക്ക് സമൃതി ഇറാനിയുടെ ദീപാവലി സമ്മാനമായി 12,000 സാരികള്‍
Oct 21, 2014, 13:12 IST
ലഖ്‌നോ: (www.kvartha.com 21.10.2014) അമേത്തിയിലെ സ്ത്രീ വോട്ടര്‍മാര്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനം. 12,000 സാരികളാണ് സ്മൃതി ദീപാവലി സമ്മാനമായി നല്‍കുന്നത്.
ഇതിനായി ഗുജറാത്തിലെ സൂറത്തില്‍ നിന്നും സ്മൃതി സാരികള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ്. സ്‌റ്റോക്കുണ്ടായിരുന്ന 2,500 ഓളം സാരികള്‍ സ്മൃതിയുടെ പ്രതിനിധികള്‍ അമേത്തിയിലെ വിദൂരപ്രദേശങ്ങളില്‍ ഇതിനിടെ തന്നെ വിതരണം ചെയ്തു കഴിഞ്ഞു.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേത്തി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച് സ്മൃതി പരാജയപ്പെട്ടിരുന്നു. ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് സ്മൃതി പരാജയപ്പെട്ടത്. സ്മൃതിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച ഗൗരിഗഞ്ജ്, തിലോയ്, ജഗ്ദിഷ്പുര്‍,അമേ ത്തി, സാലന്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ ഓരോ ഗ്രാമങ്ങളിലാണ് സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനം എത്തുന്നത്.
വോട്ടര്‍മാര്‍ക്ക് നല്‍കാനുള്ള സാരികള്‍ തെരഞ്ഞെടുത്തിരിക്കുന്നതും സ്മൃതി തന്നെയാണ് . സൂറത്തിലെ മില്ലില്‍ നിന്നും നേരിട്ടാണ് സാരികള്‍ വിതരണത്തിനെത്തുന്നത്. അതേസമയം എത്ര രൂപയുടെ സാരിയാണ് സ്മൃതി നല്‍കാന്‍ പോകുന്നതെന്നോ സാരി ഉണ്ടാക്കുന്ന തുണിമില്ലിന്റെ പേര് വിവരങ്ങളോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് സ്മൃതി വോട്ടര്‍മാര്‍ക്ക് സാരി വിതരണം ചെയ്യുന്നതെന്നുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Also Read:
മരത്തില്‍ കൂറ്റന്‍ പെരുമ്പാമ്പ്: കാണാനെത്തിയവരെക്കൊണ്ട് ദേശീയ പാത തടസ്സപ്പെട്ടു, പോലീസ് ഇടപെട്ടു

Keywords: Smriti Irani sends 12000 saris to Amethi as Diwali gift, Lok Sabha, Election, Rahul Gandhi, Congress, Voters, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.