തരൂര്‍ രാജിവച്ച് തിരുവനന്തപുരത്തുതന്നെ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹം
Oct 27, 2014, 12:15 IST
തിരുവനന്തപുരം: (www.kvartha.com 27.10.2014) ശശി തരൂര്‍ ലോക്‌സഭാംഗത്വം രാജിവച്ച് തിരുവനന്തപുരത്തു തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് വ്യാപക അഭ്യൂഹം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എഐസിസി വക്താവ് സ്ഥാനത്തുനിന്നു നീക്കിയിട്ടും അതു വകവയ്ക്കാതെ മോഡിയുടെ ആഹ്വാനം അനുസരിച്ച് പ്രവര്‍ത്തിക്കുകയും മോഡിക്ക് അഭിനന്ദന സന്ദേശം അയക്കുകയും ചെയ്തത് വിവാദമായ പശ്ചാത്തലത്തിലാണ് തലസ്ഥാനത്തെ രാഷ്ട്രീയ, മാധ്യമ കേന്ദ്രങ്ങളില്‍ പുതിയ അഭ്യൂഹം.
മോഡിയുടെ ആഹ്വാനം സ്വീകരിച്ച് സ്വഛഭാരത് പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്ത് ശുചീകരണപരിപാടിക്ക് നേതൃത്വം നല്‍കിയ തരൂര്‍ അതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ട്വീറ്ററില്‍ ഇട്ടിരുന്നു. ഇതിനോട് അടിയന്തരമായി പ്രതികരിക്കുകയും തരൂരിനെ അഭിനന്ദിക്കുകയും ചെയ്ത മോഡി, തരൂരിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. കാര്യങ്ങള്‍ പോകുന്നത് തരൂരിന്റെ ബിജെപി പ്രവേശനത്തിലേക്കാണ് എന്ന പ്രതീതി ഇതോടെ കൂടുതല്‍ ശക്തമായി.
തിരുവനന്തപുരത്ത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഒ രാജഗോപാലുമായി ഇഞ്ചോടിഞ്ച് മല്‍സരിച്ചു വിജയിച്ച തരൂരിനെ അതേ മണ്ഡലത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി സ്വീകരിക്കാന്‍ ബിജെപി കേരളഘടകം തയ്യാറാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് ഇടപെട്ട് തരൂരിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പിന്നെ ബിജെപി കേരള നേതാക്കള്‍ പിന്നോട്ടു നില്‍ക്കുമോ എന്ന മറുചോദ്യമാണ് ഉയരുന്നത്.
അതേസമയം, തരൂരിനെതിരെ തെരഞ്ഞെടുപ്പ്‌കേസ് കൊടുത്തിരിക്കുന്ന ബിജെപി തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ വികാരം മാനിക്കാത്ത ഒരു നീക്കവും ഉണ്ടാകില്ലെന്നു നേരത്തേ കേന്ദ്ര നേതൃത്വം കൊടുത്ത ഉറപ്പിനു വിരുദ്ധമായ പിന്തുണയാണ് പ്രധാനമന്ത്രിയില്‍ നിന്നും ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിന്നും തരൂരിനു ലഭിക്കുന്നതുതാനും.
ലോക്‌സഭാംഗത്വം നിലനിര്‍ത്തിക്കൊണ്ട് തരൂരിന് ബിജെപിയിലേക്ക് പോകാനാകില്ല. ജനപ്രാതിനിധ്യ നിയമത്തിലെ കൂറുമാറ്റം സംബന്ധിച്ച വ്യവസ്ഥ ബധകമാകും എന്നതാണു കാരണം. അത് ഒഴിവാക്കാനാണ് രാജിവച്ച് തിരുവനന്തപുരത്തുതന്നെ മല്‍സരിക്കുകയത്രെ. മറ്റേതെങ്കിലും സംസ്ഥാനത്തു നിന്ന് രാജ്യസഭയിലേക്ക് തരൂരിനെ മല്‍സരിപ്പിച്ചാല്‍, ഒഴിവുവരുന്ന തിരുവനന്തപുരം സീറ്റ് ബിജെപിക്ക് പിടിച്ചെടുക്കാന്‍ കഴിഞ്ഞേക്കും എന്നു വിശ്വസിക്കുന്ന ബിജെപി നേതക്കളുമുണ്ട്. തരൂര്‍ വൈകതെ സ്വന്തം നിലപാട് വ്യക്തമാക്കും എന്നാണു സൂചന.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also read:
യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ ഓട്ടോയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി; കൊലയെന്ന് നാട്ടുകാര്‍
Keywords : Shashi Tharoor, Election, BJP, Congress, Narendra Modi, Kerala, Thiruvananthapuram, Tharoor to resign from Congress and to contest from Trivandrum?.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.