കൊല്‍ക്കത്ത നഗരത്തിന്റെ നാഴികക്കല്ലായ പരോമ സ്റ്റാച്ച്യു അപ്രത്യക്ഷമായി

 


കൊല്‍ക്കത്ത: (www.kvartha.com 27.11.2014) കൊല്‍ക്കത്ത നഗരത്തിന്റെ നാഴികക്കല്ലായ പരോമ സ്റ്റാച്ച്യു അപ്രത്യക്ഷമായി. 27 വര്‍ഷം പഴക്കമുള്ള കൊല്‍ക്കത്തയിലെ ഏറ്റവും വലിയ പൊതു കലാ ശില്‍പമായ പരോമ സ്റ്റാച്ച്യു തിങ്കളാഴ്ച രാത്രി മുതലാണ് കാണാതായത്. 30 അടി ഉയരമുള്ള സ്റ്റാച്ച്യു ഈസ്‌റ്റേന്‍ മെട്രോപൊളിറ്റന്‍ ബൈപാസിലാണ് സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം അന്തരിച്ച ഷാനു ലഹ്രി 1987 ല്‍ പണികഴിപ്പിച്ചതാണ് പരോമ സ്തൂപം.

പരോമ സ്റ്റാച്ച്യുവിന്  പഴക്കമേറിയതിനാല്‍ സ്തൂപം മാറ്റി പകരം അവിടെ ഒരു ഗ്ലോബ് സ്ഥാപിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നഗരവികസന മന്ത്രിയായിരുന്ന ഫിര്‍ഹദ് ഹക്കിം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്തൂപം ഒറ്റ രാത്രി കൊണ്ട് എടുത്തു മാറ്റിയത് സംബന്ധിച്ച് കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി വിശദീകരണങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.

അതേസമയം കഴിഞ്ഞ 30 വര്‍ഷത്തോളമായി കൊല്‍ക്കത്താ നഗരത്തിന്റെ പൊതു കലാ ശില്‍പമായിരുന്ന പരോമ സ്റ്റാച്യു മുന്നറിയിപ്പില്ലാതെ മാറ്റിയത് ശില്‍പിയോടും കുടുംബത്തോടുമുള്ള അവഹേളനമാണെന്ന് ഷാനു ലഹ്രിയുടെ ഭാര്യ ദമയന്തി ലഹ്രി പ്രതികരിച്ചു.

കൊല്‍ക്കത്ത നഗരത്തിന്റെ  നാഴികക്കല്ലായ പരോമ സ്റ്റാച്ച്യു അപ്രത്യക്ഷമായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ ജോലിക്കാര്‍ നാട്ടുകാരെ പ്രയാസപ്പെടുത്തുന്നു
Keywords:  A 30-foot Statue and Kolkata Landmark Disappears, Minister, Warning, Family, Wife, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia