സിമ്മിന് പിന്നാലെ പാസ്‌പോര്‍ട്ടിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു

 


ഡെല്‍ഹി: (www.kvartha.com 11.11.2014) സിമ്മിന് പിന്നാലെ പുതുതായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കണമെങ്കിലും ആധാര്‍ നിര്‍ബന്ധമാക്കുന്നു. യുണീക് ഐഡെന്റിഫിക്കേഷന്‍ അതോറിറ്റിയുമായി ചേര്‍ന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പുതിയ നീക്കം. ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍ നല്‍കിയാലും മതി.

പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച് പോലീസ് വെരിഫിക്കേഷന്‍ കഴിഞ്ഞാലും കയ്യില്‍ കിട്ടാന്‍ കാലതാമസം നേരിടുന്നുവെന്ന  പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം ഇത്തരം നീക്കത്തിന് മുതിര്‍ന്നത്. പരാതിയെ തുടര്‍ന്ന്  നടപടികള്‍ സുതാര്യവും ലളിതവുമാക്കണമെന്നും പാസ്‌പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു.

ആധാര്‍ കാര്‍ഡോ, നമ്പറോ ഉണ്ടെങ്കില്‍ പാസ്‌പോര്‍ട്ട് അപേക്ഷകന്റെ തിരിച്ചറിയല്‍ നടപടികള്‍ കുറേക്കൂടി  എളുപ്പമാകുമെന്ന് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം. പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച വ്യക്തിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെങ്കില്‍ അത് കണ്ടെത്താനുള്ള ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ രണ്ടു മാസത്തിനകം നിലവില്‍ വരും. ഈ സംവിധാനം നടപ്പാക്കുന്നതുവഴി പാസ്‌പോര്‍ട്ട് നല്‍കുന്നതിനു മുമ്പു തന്നെ ബ്യൂറോയുടെ ഡേറ്റാബേസില്‍ നിന്ന് അപേക്ഷകന്റെ പശ്ചാത്തലം മനസ്സിലാക്കാന്‍ കഴിയും.

അപേക്ഷകന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന്  ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ സാക്ഷ്യപ്പെടുത്തിയാല്‍ പാസ്‌പോര്‍ട്ട് നല്‍കുന്നതിനുള്ള നടപടിക്രമം പൂര്‍ണമാകും. പൗരത്വം, ക്രിമിനല്‍ പശ്ചാത്തലം തുടങ്ങി എല്ലാ കാര്യങ്ങളും സ്വയം സാക്ഷ്യപ്പെടുത്തി നല്‍കുന്ന അപേക്ഷയില്‍ വെരിഫിക്കേഷന്‍ അധികാരമുള്ള പോലീസ് സ്‌റ്റേഷന്റെ പേരും ഉള്‍പെടുത്തേണ്ടതാണ്. വിദേശ യാത്രയ്ക്കു മുമ്പുള്ള വെരിഫിക്കേഷന്‍ നടപടികളെ ഇത് കൂടുതല്‍ സുഗമമാക്കും. അതേസമയം നല്‍കിയ വിവരങ്ങള്‍ തെറ്റാണെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കുകയോ കണ്ടുകെട്ടുകയോ ചെയ്യും.
സിമ്മിന് പിന്നാലെ പാസ്‌പോര്‍ട്ടിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കൈക്കമ്പ-ബായാര്‍ റോഡില്‍ നാട്ടുകാരുടെ ഉപരോധം; സമരത്തിന് കൊഴുപ്പേകാന്‍ ക്രിക്കറ്റും വോളിബോളും
Keywords:  Aadhaar likely to be mandatory for issuance of passport, New Delhi, Police Station, Complaint, Prime Minister, Application, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia