പിണറായിയും പന്ന്യനും നടത്തിയത് 'അഡ്ജസ്റ്റുമെന്റ്' വാര്‍ത്താ സമ്മേളനങ്ങള്‍, ആക്രമണങ്ങള്‍

 


തിരുവനന്തപുരം:(www.kvartha.com 17.11.2014) സിപിഎമ്മിന്റെ അഡ്ജസ്റ്റുമെന്റ് സമരങ്ങളെ കുറ്റം പറഞ്ഞ് വിവാദം സൃഷ്ടിച്ച സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ തിങ്കളാഴ്ച രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരേ ക്ഷോഭത്തോടെ നടത്തിയ വാര്‍ത്താസമ്മേളനം അഡ്ജസ്റ്റ്‌മെന്റ്. അതിനുമുമ്പ് ഞായറാഴ്ച പിണറായി നടത്തിയ വാര്‍ത്താസമ്മേളനവും അഡ്ജസ്റ്റുമെന്റ്.

രണ്ടിനും മൂകസാക്ഷികളായി ഇടതുമുന്നണി ഘടകകക്ഷികളും രണ്ടു പാര്‍ട്ടികളിലെയും ഒരു വിഭാഗം നേതാക്കളും മാധ്യമങ്ങളും. ഇടതമുന്നണി യോഗം നടക്കാനിരിക്കെ, അതിനു തൊട്ടുമുമ്പാണ് പന്ന്യന്‍ വാര്‍ത്താസസമ്മേളനം നടത്തിയത്. ഇടതുമുന്നണി യോഗം നേരത്തേ തീരുമാനിച്ചിരുന്നതാണെങ്കിലും പന്ന്യന്റെ വാര്‍ത്താ സമ്മേളനം നിശ്ചയിച്ചത് ഞായറാഴ്ച വൈകുന്നേരം മാത്രമാണ്; പിണറായി വിജയന്‍ പന്ന്യനും സിപിഐക്കുമെതിരേ അതിരൂക്ഷ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ത്താ സമ്മേളനം വിളിച്ച ശേഷം.

തിങ്കളാഴ്ചത്തെ ഇടതുമുന്നണി യോഗത്തില്‍ രണ്ടു പാര്‍ട്ടികളും തമ്മില്‍ നിരുപാധികം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അതിനുമുമ്പേ ഏകദേശധാരണ രൂപപ്പെട്ടിരുന്നുവെന്നാണു വിവരം. ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴ വിവാദത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനും അതിന്റെ തീയതി സംബന്ധിച്ച് മുന്നണി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്നും ധാരണയായിരുന്നു. രണ്ടു പാര്‍ട്ടികള്‍ക്കും സ്വീകാര്യരായ ചില ഘടക കക്ഷി നേതാക്കളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ രണ്ടു പാര്‍ട്ടികളിലെയും പ്രവര്‍ത്തകരുടെയും താഴേത്തട്ടിലുള്ള നേതാക്കളുടെയും' വികാരമറിഞ്ഞ്'ഒരു പ്രസ്താവനാ യുദ്ധം നടത്തുകയായിരുന്നു പിണറായിയും പന്ന്യനും. ഇരുവരും നേരിട്ടത് പറഞ്ഞു ധാരണണയിലെത്തിയിട്ടില്ലെന്നു മാത്രം.

ഞായറാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ കടുത്ത വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ പിണറായിക്ക് വ്യക്തമായി അറിയാമായിരുന്നു, പന്ന്യന്‍ കൂടുതല്‍ കടുത്ത വാക്കുകളില്‍ പ്രതികരിക്കുമെന്ന്. ഇടതുമുന്നണി യോഗത്തില്‍, കൂട്ടായി നീങ്ങാനും പരസ്പരമുള്ള തര്‍ക്കങ്ങള്‍ മാറ്റിവയ്്ക്കാനും തീരുമാനിച്ചുകഴിഞ്ഞാല്‍ ഉടയനേയെങ്ങും പിണറായിക്ക് ചുട്ട മറുപടി കൊടുക്കാന്‍ അവസരം കിട്ടില്ലെന്ന് പന്ന്യനും അറിയാമായിരുന്നു. അതുകൊണ്ട് വാര്‍ത്താസമ്മേളനം വിളിച്ച് പിണറായിയെയും സിപിഎമ്മിനെയും അടിമുടി വിമര്‍ശിച്ച ശേഷം നേരെ എകെജി സെന്ററിലേക്ക് പോവുകയും ചെയ്തു, ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കാന്‍. 25നു മാണിക്കെതിരേ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താന്‍ യോജിച്ചു തീരുമാനിക്കുകയും ചെയ്തു.
പിണറായിയും പന്ന്യനും നടത്തിയത് 'അഡ്ജസ്റ്റുമെന്റ്' വാര്‍ത്താ സമ്മേളനങ്ങള്‍, ആക്രമണങ്ങള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Adjustment Press Conferences and Attacks did by Pinarayi And Pannyan, CPM, Conference, Kerala, Pinarayi vijayan, Pannyan Raveendran, Press meet, K.M.Mani, Protest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia