ഗൃഹാതുരത്വമുണര്‍ത്തി കൊല്‍ക്കത്ത തെരുവിലൂടെ ബച്ചന്റെ സൈക്കിള്‍ യാത്ര

 


കൊല്‍ക്കത്ത: (www.kvartha.com 03.11.2014) ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുമായി കൊല്‍ക്കത്ത തെരുവിലൂടെ ബച്ചന്റെ സൈക്കിള്‍ യാത്ര. കൊല്‍ക്കത്തയിലെ തിരക്കേറിയ ബിബിഡി ബാഗിലൂടെയാണ് ബിഗ്ബി ഞായറാഴ്ച സൈക്കിള്‍ യാത്ര നടത്തിയത്.
ബിഗ്ബിയുടെ പുതിയ ചിത്രമായ പിക്കുവിന്റെ ഷൂട്ടിംഗിനു വേണ്ടിയാണ് ബിഗ്ബി കൊല്‍ക്കത്താ നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടിയത്. വിക്കി ഡോണിന്റെ ഡയറക്ടര്‍ ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപികാ പദുക്കോണിന്റെ പിതാവായാണ്  ബിഗ്ബി അഭിനിയിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് പിക്കു.

പശ്ചിമ ബംഗാള്‍ നിയമസഭാ മന്ദിരമായ റൈറ്റേഴ്‌സ് ബില്‍ഡിംഗ് ഉള്‍പെടുന്ന ബിബിഡി ബാഗ് സൈക്കിള്‍ നിരോധിത മേഖലയാണ്. സൈക്കിള്‍ സവാരി കാണാന്‍ സ്ഥലത്ത് ആരാധകരുടെ വന്‍നിര തന്നെ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ കനത്ത പോലീസ് സംരക്ഷണയിലാണ് ഷൂട്ടിംഗ് നടന്നത്.

ഗൃഹാതുരത്വമുണര്‍ത്തി കൊല്‍ക്കത്ത തെരുവിലൂടെ ബച്ചന്റെ സൈക്കിള്‍ യാത്ര1960 കളില്‍ ബച്ചന്‍ കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. 500 രൂപ ശമ്പളത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം സിനിമാ മോഹവുമായി മുംബൈയിലെത്തിയത്.

പിക്കുവിന്റെ ഷൂട്ടിംഗിനിടെ താന്‍ നേരത്തെ കൊല്‍ക്കത്തയില്‍ കഴിഞ്ഞിരുന്ന
ഓര്‍മകളുമായാണ് സൈക്കിള്‍ സവാരി നടത്തിയതെന്ന് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്നുള്ള യാത്രയിലുടനീളം ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളായിരുന്നു മനസുനിറയെ . മനസിന് പുതിയ ഊര്‍ജം പകരാന്‍ ആഹ്ലാദത്തിന്റെ നഗരത്തിന് കഴിയുമെന്നും ബച്ചന്‍ ട്വിറ്ററിലൂടെ പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
17 കാരനെ ദുരൂഹ സാഹചര്യത്തില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Keywords: Amitabh Bachchan cycles in Kolkata for 'Piku', says city energizes him with 'intellect and passion', West Bengal, Bollywood, Mumbai, Actor, Twitter, Police, Protection, Poster, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia