ഒളിമ്പ്യന്‍, പ്ലംബര്‍, പാട്ടുകാരന്‍... മോഡി ക്യാബിനറ്റില്‍ കേമന്മാര്‍ ഏറെ
Nov 9, 2014, 22:41 IST
ന്യൂഡല്‍ഹി: (www.kvartha.com 09.11.2014) നരേന്ദ്ര മോഡി സര്‍ക്കാരില്‍ പാട്ടുകാരന്‍ മുതല്‍ പ്ലംബര്‍ വരെ. മേയില്‍ അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യ കേന്ദ്രമന്ത്രിസഭ പുനസംഘടനയാണ് ഇന്ന് (ഞായറാഴ്ച) നടന്നത്. ചില സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് 21 പുതുമുഖങ്ങളെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ട് പുതിയ മന്ത്രിമാരില്‍ രണ്ടുപേര്‍ ഐഐടി ബിരുദധാരികളാണ്. മനോഹര്‍ പരിക്കറും, ജയന്ത് സിന്‍ഹയും. മനോഹര്‍ പരിക്കര്‍ ഐഐടി ബോംബെയിലും യശ്വന്ത് സിന്‍ഹയുടെ മകനായ ജയന്ത് സിന്‍ഹ ഐഐടി ഡല്‍ഹിയിലുമാണ് പഠിച്ചത്. കൂടാതെ ഹവാര്‍ഡ് ബിസിനസ് സ്‌കൂളിലും ഇദ്ദേഹം ഉപരിപഠനം നടത്തി. കഴിഞ്ഞ 25 വര്‍ഷമായി കോര്‍പ്പറേറ്റ് രംഗത്തുള്ള ജയന്ത് സിന്‍ഹ ഈ വര്‍ഷമാണ് രാഷ്ട്രീയ രംഗത്തെത്തി എം.പിയായത്.
ബീരേന്ദര്‍ സിംഗും രാം കൃപാല്‍ യാദവുമാണ് മറ്റ് രണ്ട് പുതുമുഖങ്ങള്‍. ബീരേന്ദര്‍ സിംഗ് കഴിഞ്ഞ 40 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പമായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ബീരേന്ദര്‍ സിംഗ് ബിജെപിയില്‍ അംഗമായത്. ലാലുപ്രസാദിന്റെ വിശ്വസ്തനായിരുന്ന രാം കൃപാല്‍ യാദവ് ലാലുവിന്റെ മകള്‍ മിസ ഭാരതിയെ പരാജയപ്പെടുത്തിയാണ് എം.പി ആയത്. തന്റെ ഇഷ്ട നിയോജകമണ്ഡലം മിസ ഭാരതിക്ക് നല്‍കിയതിനെതുടര്‍ന്നാണ് രാം കൃപാല്‍ യാദവ് ലാലുവുമായി തെറ്റിയത്.
മന്ത്രിസഭയിലെ മറ്റൊരു ശ്രദ്ധേയതാരം ഷൂട്ടിംഗ് താരവും ഒളിമ്പ്യനുമായ രാജ്യവര്‍ദ്ധന്‍ റാത്തോര്‍ ആണ്. 2004ലെ ഒളിമ്പിക്‌സില്‍ ഇദ്ദേഹം വെള്ളിമെഡല്‍ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത മെഡലായിരുന്നു ഇത്.
മോഡി മന്ത്രിസഭയിലെ തരംഗമായി മാറിയ വ്യക്തിയാണ് വിജയ് സമ്പ്‌ല. സൗദി അറേബ്യയില്‍ പ്ലംബറായി ജോലി ചെയ്തിരുന്നയാളാണിദ്ദേഹം. പുതുമുഖങ്ങളിലെ ഒരേയൊരു സ്ത്രീ സാധ്വി നിരഞ്ജന്‍ ജ്യോതിയാണ്.
നിരവധി അഭിനേതാക്കളും താരങ്ങളും മന്ത്രിമാരായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ചലച്ചിത്ര പിന്നണി ഗായകനായ ബാബൂള്‍ സുപ്രിയോ മന്ത്രിയാകുന്നത്. ഇതുകൂടാതെ യലമഞ്ചിലി സത്യനാരായണ ചൗധരിയും മന്ത്രിസഭയില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. 190 കോടിയുടെ ആസ്തിയുള്ള സത്യനാരായണന്‍ വ്യവസായിയാണ്.
ഇവരെക്കൂടാതെ രാജീവ് പ്രതാപ് റൂഡി, മുഖ്താര്‍ അബ്ബാസ് നഖ് വിയും മന്ത്രിസഭയിലെ പുതുമുഖങ്ങളില്‍ പ്രമുഖരാണ്.
SUMMARY: NEW DELHI: 21 new ministers today joined Prime Minister Narendra Modi's government in the first cabinet expansion since the BJP-led NDA took power in May. Today's exercise gives greater representation to key states and also brings in a large number of fresh faces into the government.
Keywords: Narendra Modi, Prime Minister, Ministers, NDA, Cabinet Expansion,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.