പക്ഷിപ്പനി: പ്രതിരോധപ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടം തിങ്കളാഴ്ച തുടങ്ങിയേക്കും
Nov 30, 2014, 19:00 IST
ആലപ്പുഴ:(www.kvartha.com 30.11.2014) പക്ഷിപ്പനി ഭീതി വിതയ്ക്കുന്ന ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഒന്നാംഘട്ടം അവസാനിക്കുന്നു. തിങ്കളാഴ്ച രണ്ടാംഘട്ടം ആരംഭിക്കാന്‍ സാധ്യത. രോഗം ബാധിച്ച പ്രദേശങ്ങളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കൊന്ന് സംസ്കരിക്കുകയെന്നതാണ് അടുത്തഘട്ടം.
പക്ഷിപ്പനി പിടിപെട്ട താറാവുകളെ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെയും ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറുടെയും തൊണ്ടയിലെ സ്രവം നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ലാബില്‍ എച്ച്5 എന്‍1 വൈറസ് ബാധയെന്ന സംശയത്തെത്തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കയച്ചിരുന്നെങ്കിലും പരിശോധനാഫലത്തില്‍ രോഗബാധയില്ലെന്ന് തെളിഞ്ഞു.
ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പലയിടങ്ങളിലും താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നെങ്കിലും പരിശോധനയില്‍ ഇതെല്ലാം പക്ഷിപ്പനി മൂലമല്ലെന്ന് വ്യക്തമായി.
ആലപ്പുഴയിലെ നാല് കേന്ദ്രങ്ങളിലും കോട്ടയത്ത് രണ്ട് കേന്ദ്രങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പലയിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് രോഗബാധ മൂലമാണോ എന്ന സംശയം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നും കോട്ടയത്ത് നിന്നും സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധപരിശോധനയ്ക്ക് അയച്ചെങ്കിലും രോഗം സ്ഥിരീകരിച്ചില്ല.
പക്ഷിപ്പനി ബാധിച്ച് ചത്ത താറാവുകള്‍ക്കും നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല ആലപ്പുഴയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ പറഞ്ഞു.
രോഗം ബാധിച്ച് മരിച്ചതാണെന്ന മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരുടെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗബാധിത പ്രദേശങ്ങളിലേക്ക് മറ്റിടങ്ങളില്‍നിന്ന് താറാവുകളെ കൊണ്ടുവന്ന് തള്ളുന്ന സാഹചര്യമുള്ളതിനാല്‍ കൊന്നതും ചത്തതുമായ താറാവുകളുടെ കണക്കെടുത്തശേഷംമാത്രമേ നഷ്ടപരിഹാരത്തുക നല്കുകയുള്ളൂവെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ ആലപ്പുഴയില്‍ പറഞ്ഞു. കൊന്നൊടുക്കിയ താറാവുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് പിന്നീട് മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ജില്ലകളിലുമായി ഇതേവരെ ഒന്നരലക്ഷത്തിലധികം താറാവുകളെ കൊന്നു. ദ്രതകര്മസേനയുടെ നേതൃത്വത്തില്‍ താറാവുകളെ സംസ്കരിക്കല് രാത്രിയും പകലുമായി പുരോഗമിക്കുകയാണ്. രണ്ടരലക്ഷത്തിലധികം താറാവുകളെ ഇനിയും കൊല്ലാനുള്ളതായാണ് കണക്ക്. ഇത് പൂര്‍ത്തിയായാലുടന്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കൊല്ലാനുള്ള നടപടികള്‍ സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെയും ദ്രുതകര്‍മസേനയുടെയും നേതൃത്വത്തിലാണ് ഇത് നടപ്പാക്കുക. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ബോധവത്കരണം നടത്തും. ഇതിന്റെ ഭാഗമായി മൂന്ന് ജില്ലകളിലെയും രോഗബാധിത പ്രദേശങ്ങളില്‍ പനി സര്‍വെ പൂര്‍ത്തിയായി. ഒരുലക്ഷം പേരില്‍ പരിശോധന പൂര്‍ത്തിയാക്കിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
നഷ്ടപരിഹാരമായി ഇതേവരെ 45 ലക്ഷം രൂപ വിതരണം ചെയ്തു. സര്‍ക്കാര്‍ 75 ലക്ഷം രൂപയാണ് നിലവില്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി അനുവദിച്ചിരുന്നത്.
Also Read:
എരിയാലില്‍ മുസ്ലിം ലീഗ് നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു
Keywords: Bird Flu, Alappuzha, Kottayam, Pathanamthitta, Doctor, Report, Minister, Ramesh Chennithala, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.