പ്രാദേശിക കക്ഷികള്‍ യോജിച്ചാല്‍ ബി ജെ പിക്ക് തിരിച്ചടിയാകും: മമത ബാനര്‍ജി
Nov 18, 2014, 10:25 IST
ഡെല്‍ഹി: (www.kvartha.com 18.11.2014) പ്രാദേശിക കക്ഷികള്‍ യോജിച്ചാല്‍ അത് ഭാവിയിലെ തെരഞ്ഞെടുപ്പികളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രദേശിക കക്ഷികള്‍ ഭിന്നിച്ചു നിന്നതാണ് ബി.ജെ.പിക്ക് തെരെഞ്ഞെടുപ്പില്‍ ചരിത്രത്തിലെ തന്നെ മികച്ച വിജയം നേടാന്‍ കഴിഞ്ഞത്.
29 ശതമാനം വോട്ട് നേടിയാണ് ബി ജെ പി ഭരണം നടത്തുന്നത്. അതേസമയം 10 വര്‍ഷം തുടര്‍ച്ചയായി കേന്ദ്രത്തില്‍ ഭരണം നടത്തിയ കോണ്‍ഗ്രസിന് ഭരണ കാലത്തിനിടയ്ക്ക് വേണ്ടത്ര പരിഷ്‌ക്കാരം വരുത്താന്‍ കഴിയാത്തതിനാല്‍ ജനങ്ങളുടെ പ്രീതി നഷ്ടപ്പെടുകയും അത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ഉണ്ടാക്കുകയും ചെയ്തു.
അതേസമയം അധികാരം തലയ്ക്ക് പിടിച്ച ബി.ജെ.പി രാജ്യത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി. വര്‍ഗീയ സംഘടനകള്‍ക്കെതിരായ ഒരു മുന്നണിയെ നയിക്കുകയാണോ ലക്ഷ്യമെന്നു ചോദിച്ചപ്പോള്‍ താന്‍ ഒരു സാധാരണക്കാരിയാണെന്നും കൂട്ടുമുന്നണിയെ നയിക്കാന്‍ ശക്തരായ നേതാക്കള്‍ ഇവിടെയുണ്ടെന്നും മമത പറഞ്ഞു. വര്‍ഗീയവിരുദ്ധ മുന്നണിയെന്ന ആശയത്തോട് യോജിക്കുന്നുണ്ടെങ്കിലും ആദര്‍ശപരമായ യോജിപ്പ് ഉണ്ടായിരിക്കണമെന്നും മമത സൂചിപ്പിച്ചു.
അതിനിടെ കഴിഞ്ഞദിവസം മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനിയുടെ വസതിയിലെത്തി മമത കൂടിക്കാഴ്ച നടത്തുകയുണ്ടായി. രോഗബാധിതയായ അദ്ദേഹത്തിന്റെ ഭാര്യയെ സന്ദര്‍ശിക്കാനാണ് മമത ഡെല്‍ഹിയിലെ വസതിയിലെത്തിയത്.

Also Read:
തൊഴില്‍ പരിശീലനത്തിന്റെ പേരില്‍ വന്‍ തട്ടിപ്പ്: സി.ബി.ഐ. അന്വേഷിക്കേണ്ട കേസെന്ന് മജിസ്‌ട്രേറ്റ്
Keywords: BJP will lose if regional parties unite: Mamata Banerjee, New Delhi, L.K. Advani, West Bengal, Congress, Leader, Visit, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.