ആള്‍ദൈവം രാംപാലിന്റെ ഹരിയാനയിലെ ആശ്രമത്തില്‍ സംഘര്‍ഷം

 


ബര്‍വല: (www.kvartha.com 18.11.2014) കോടതിയലക്ഷ്യ കേസില്‍ പഞ്ചാബ് -ഹരിയാന ഹൈക്കോടതിയില്‍ ഹാജരാകാന്‍ വിസമ്മതിച്ച വിവാദ ആള്‍ദൈവം രാംപാലിന്റെ ഹരിയാനയിലെ ആശ്രമത്തില്‍ സംഘര്‍ഷം. ഹിസാറിലെ സത്‌ലോകിലെ ആശ്രമത്തില്‍ രാംപാലിനു വേണ്ടി പോലീസ് നടത്തിയ തെരച്ചിലിനിടെ സ്ത്രീകളും കുട്ടികളും ഉള്‍പെടുന്ന അനുയായികള്‍ പോലീസുകാരെ തടസപ്പെടുത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

തെരച്ചിലിനെത്തിയ പോലീസുകാര്‍ക്കു നേരെ അനുയായികള്‍ ആക്രമണം നടത്തിയതോടെ ഇവരെ  പിരിച്ചുവിടാന്‍  പോലീസ് ലാത്തിച്ചാര്‍ജും  കണ്ണീര്‍ വാതകവും പ്രയോഗിച്ചു. വെള്ളിയാഴ്ചയ്ക്ക് മുമ്പ് രാംപാലിനെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് കോടതി പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ അജ്ഞാത കേന്ദ്രത്തിലുള്ള രാംപാലിനെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

രാംപാലിന്റെ 'സ്വകാര്യ സേന' എന്ന പേരിലുള്ള  അനുയായികള്‍ പോലീസിനു നേരെ വെടിയുതിര്‍ത്തതായും റിപോര്‍ട്ടുകളുണ്ട്. അനുയായികളുടെ ഭാഗത്ത് നിന്നുള്ള ചെറുത്ത് നില്‍പ് രൂക്ഷമായതോടെ പോലീസിനെ സഹായിക്കാനായി  അര്‍ദ്ധസൈനിക വിഭാഗവും  എത്തിയിട്ടുണ്ട്. രാംപാലിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ അനുയായികള്‍ തന്നെയാണ് ഇയാളെ   അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതെന്നാണ് വിവരം.

ആരോഗ്യനില മോശമായ രാംപാല്‍ ചികിത്സയിലാണെന്നും അതിനാല്‍ കോടതിയില്‍ ഹാജരാവാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട്  അനുയായികള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. എന്നാല്‍ അനുയായികള്‍ സമര്‍പിച്ചത് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണെന്ന് അമിക്കസ് ക്യൂറി കണ്ടെത്തിയിരുന്നു.  സംഘര്‍ഷത്തെ തുടര്‍ന്ന് ഹരിയാന മുഖ്യമന്ത്രി എം.എല്‍.ഖട്ടര്‍ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.
ആള്‍ദൈവം രാംപാലിന്റെ ഹരിയാനയിലെ ആശ്രമത്തില്‍ സംഘര്‍ഷം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Clashes at the ashram of controversial Godman Rampal in Haryana, Police, Court, Women, Children, Chief Minister, Conference, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia