വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണം: ഷാനിമോള്‍ ഉസ്മാന്‍

 


കാസര്‍കോട്: (www.kvartha.com 15.11.2014) സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന വനിതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ദീര്‍ഘ വീക്ഷണമുള്ള കോണ്‍ഗ്രസ് പോലുള്ള മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിക്ക് മാത്രമേ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാന്‍ കഴിയുകയുള്ളൂ. വിദ്യാഭ്യാസ സമ്പന്നമായ കേരളം സ്ത്രീ പീഡനത്തിലും മറ്റും മുന്നിട്ടു നില്‍ക്കുന്നത് നമ്മുടെ സാംസ്‌കാരിക അധപതനത്തേയാണ് കാണിക്കുന്നത്.

കെ.പി.സി.സി പ്രസിഡണ്ട് നയിക്കുന്ന ജാഥയ്ക്ക് കേരളത്തില്‍ നവോത്ഥാനമുണ്ടാക്കാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ ജി. നാരായണന്‍ അധ്യക്ഷത വഹിച്ചു. ജി.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് ടി.എസ് സലീം മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠന്‍. നിര്‍വാഹക സമിതി അംഗം പി.ഗംഗാധരന്‍ നായര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, കെ.സി രാജന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ.ജെ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന വനിത ഫോറം ചെയര്‍പേഴ്‌സണ്‍ ആര്‍. പ്രസന്ന കുമാരി സ്വാഗതവും സംസ്ഥന കണ്‍വീനര്‍ മാരിയത്ത് ബീവി നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണം: ഷാനിമോള്‍ ഉസ്മാന്‍
വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണം: ഷാനിമോള്‍ ഉസ്മാന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia