വീട്ടില്‍ ശൗചാലയമില്ലാത്തവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍

 


ഗാന്ധിനഗര്‍: (www.kvartha.com 11.11.2014)വീട്ടില്‍ ശൗചാലയമില്ലാത്തവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍. അടുത്ത് നടക്കാനിരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്കാണ് വീട്ടില്‍ ശൗചാലയം ഉണ്ടായിരിക്കണമെന്ന നിബന്ധന ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

ഇത്  ഉള്‍ക്കൊള്ളുന്ന തദ്ദേശ സ്വയംഭരണ നിയമ ഭേദഗതി ബില്‍ ഗുജറാത്ത് നിയമസഭ തിങ്കളാഴ്ച പാസാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കിയ ഗവര്‍ണറുടെ തീരുമാനത്തിനു പുറമെയാണ് മത്സരിക്കാനുള്ള മാനദണ്ഡങ്ങളിലൊന്നായി വീട്ടില്‍ ശൗചാലയം വേണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം നിയമനിര്‍മാണം കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്.

തെരഞ്ഞെടുപ്പിന് മുമ്പ് മത്സരാര്‍ത്ഥി ശൗചാലയമുണ്ടെന്നുള്ളതിന്റെ  തെളിവ് ഹാജരാക്കി സത്യവാങ്മൂലം നല്‍കണം. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എല്ലാവരും ആറു മാസത്തിനുള്ളില്‍ വീട്ടില്‍ ശൗചാലയമുണ്ടെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സംസ്ഥാന റോഡ്, ബില്‍ഡിങ് വകുപ്പു മന്ത്രി നിഥിന്‍ പട്ടേല്‍ അറിയിച്ചു. മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കുള്ള ഉപതെഞ്ഞെടുപ്പ് ഇനിമുതല്‍ ഒഴിവു വന്ന് ആറു മാസത്തിനുള്ളില്‍ നടത്തണമെന്നും ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നു.

മൂന്നു മാസമായിരുന്നു നേരത്തെ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി. മാത്രമല്ല ഒരു പ്രദേശത്തെ വില്ലേജാക്കി   ഉയര്‍ത്താനുള്ള  കുറഞ്ഞ ജനസംഖ്യ ഇനിമുതല്‍ 25,000 ആയി ഉയര്‍ത്താനും  ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നു. നേരത്തെ ഇത് 15,000 ആയിരുന്നു. 1991ലെ സെന്‍സസ് പ്രകാരമായിരുന്നു പഴയ കണക്ക്. എന്നാല്‍ 2011 ലെ സെന്‍സസിനെ അടിസ്ഥാനമാക്കിയാണ് 15,000 എന്നുള്ളത് 25,000 ആയി ഉയര്‍ത്തുന്നതെന്ന്  പട്ടേല്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണവും ബില്ലില്‍ വ്യവസ്ഥ ചെയ്യന്നു.
വീട്ടില്‍ ശൗചാലയമില്ലാത്തവരെ  തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങളുടെ പാര്‍ട്‌സുകളും ടയറും മോഷണം പോകുന്നു, കള്ളന്‍ കപ്പലിലെന്നു ആരോപണം
Keywords:  Having a toilet at home an eligiblity criteria to contest elections in Gujarat, Population, Election, Gujrath, Governor, Women, Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia