മുംബൈ: (www.kvartha.com 25.11.2014) പ്രമുഖ കഥക് നര്‍ത്തകി സിതാര ദേവി അന്തരിച്ചു. 94മ് വയസില്‍ മുംബൈയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജ രോഗങ്ങളെ തുടര്‍ന്ന് സിതാര ദേവി ഏറെ നാളുകളായി ചികില്‍സയിലായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന സിതാര ദേവിയുടെ ആരോഗ്യനില തിങ്കളാഴ്ച കൂടുതല്‍ വഷളാവുകയായിരുന്നു. ജസ്ലോക് ആശുപത്രിയിലായിരുന്നു അവരെ പ്രവേശിപ്പിച്ചിരുന്നത്.
സിതാര ദേവി നേരത്തെ കുംബല്ല ഹില്‍ ഹോസ്പിറ്റലിലും ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലും ചികില്‍സ തേടിയിരുന്നു. മകളുടെ ഭര്‍ത്താവ് രാജേഷ് മിശ്രയാണ് സിതാര ദേവിയുടെ മരണവിവരം അറിയിച്ചത്.
സംഗീത നാടക അക്കാദമി അവാര്‍ഡ്, പത്മ ശ്രീ, കാലിദാസ സമ്മാന്‍ തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ സിതാര ദേവിക്ക് ലഭിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ 1920ലായിരുന്നു സിതാരയുടെ ജനനം. പതിനൊന്ന് വയസുള്ളപ്പോള്‍ അവരുടെ കുടുംബം മുംബൈയിലേയ്ക്ക് ചേക്കേറി.
മൂന്നര മണിക്കൂര്‍ ഒറ്റയ്ക്ക് കച്ചേരി നടത്തി സിതാര ദേവി രവീന്ദ്ര നാഥ ടാഗോറിനെ പോലും അമ്പരപ്പിച്ചു. പിന്നീടുള്ള 60 വര്‍ഷങ്ങള്‍ സിതാര ദേവിയെന്ന കഥക് ഇതിഹാസത്തിന്റേതായിരുന്നു.
SUMMARY: Eminent Kathak danseuse Sitara Devi died in Mumbai on Tuesday after prolonged illness, her son-in-law confirmed. She was 94.
Keywords: Kathak Dancer, Saritha Devi, Mumbai,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.