തിരുവനന്തപുരം: (www.kvartha.com 11.11.2014) സ്ഥാനമൊഴിയുന്ന പിണറായി വിജയന്റെ പിന്‍ഗാമിയായി കോടിയേരി ബാലകൃഷ്ണന്‍തന്നെ സിപിഎം സംസ്ഥാന സെക്രട്ടറിയാകുമെന്ന് ഉറപ്പായി. ഇതുസംബന്ധിച്ച് പാര്‍ട്ടി കേന്ദ്ര, സംസ്ഥാന നേതൃതലങ്ങളില്‍ ധാരണയായതായാണു വിവരം. പിണറായി വിജയന്‍ വീണ്ടും പാര്‍ലമെന്ററി രംഗത്ത് സജീവമാകാനാണ് പാര്‍ട്ടി നിര്‍ദേശം. അതാകട്ടെ അദ്ദേഹം ആഗ്രഹിക്കുന്നതുമാണ്.
കോടിയേരി ഇപ്പോള്‍ പ്രതിനിധീകരിക്കുന്ന തലശേരി നിയോജകമണ്ഡലത്തില്‍ നിന്നായിരിക്കും പിണറായി മല്‍സരിക്കുക. സഹകരണ മന്ത്രിയായിരിക്കെ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെത്തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയായ പിണറായി പിന്നീട് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടില്ല. എന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തുന്നത് ഇടതുമുന്നണി സര്‍ക്കാരാണെങ്കില്‍ അദ്ദേഹമായിരിക്കും മുഖ്യമന്ത്രി എന്ന അപ്രഖ്യാപിത ധാരണയുടെ ഭാഗമായാണ് വീണ്ടും മല്‍സരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷമാണ് മുമ്പ് ഇകെ നായനാരും വിഎസ് അച്യുതാനന്ദനും മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. പിണറായി പലവട്ടം എംഎല്‍എയും ഒരുതവണ മന്ത്രിയുമായിട്ടുണ്ട്.
പിണറായിയുടെ പിന്‍ഗാമിയായി കണ്ണൂരില്‍ നിന്നുതന്നെയുള്ള കോടിയേരി സെക്രട്ടറിയാകുന്നതിന് പാര്‍ട്ടിക്കുള്ളില്‍ പൂര്‍ണ പിന്തുണയില്ല എന്നാണ് വ്യക്തമായ സൂചന. മറ്റൊരു പിബി അംഗമായ എം എ ബേബിയെ സെക്രട്ടറിയാക്കി ഇത്തവണ തെക്കന്‍ കേരളത്തിനു പ്രാതിനിധ്യം നല്‍കണം എന്ന അഭിപ്രായമാണ് കോടിയേരി വരുന്നതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. എന്നാല്‍ പിണറായിയും കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള തുടങ്ങിയവരും കോടിയേരി വരുന്നതിന് അനുകൂലമാണ്. കോടിയേരി്ക്കു ശേഷം മാത്രം പിബിയില്‍ എത്തിയ നേതാവാണ് ബേബി എന്നതും ബേബിയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഉയര്‍ന്ന സ്വരലയ വിവാദം ഒരുവിഭാഗം പാര്‍ട്ടിക്കാര്‍ ഇപ്പോഴും മറക്കാന്‍ മടിക്കുന്നതും ബേബിക്ക് എതിരായ ഘടകങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനും സംസ്ഥാന സമ്മേളനത്തിനും മുന്നോടിയായ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ലോക്കല്‍ സമ്മേളനങ്ങളിലേക്ക് കടന്നുകഴിഞ്ഞു. ഇനി ഏരിയാ, ജില്ലാ സമ്മേളനങ്ങള്‍.
അതേസമയം, ബേബിക്കു വേണ്ടി വിഎസ് വാദിക്കുമെന്നും ശക്തമായി രംഗത്തു വരുമെന്നും സൂചനയുണ്ട്. ഔദ്യോഗിക പക്ഷത്ത് ഭിന്നത സൃഷ്ടിച്ചുകൊണ്ട് ബേബിയും ഡോ. തോമസ് ഐസക്കും മറ്റും ഇപ്പോള്‍ വിഎസിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബേബിയായാലും കോടിയേരിയായാലും അടുത്ത എല്‍ഡിഎഫ് സര്‍ക്കാരിലെ മുഖ്യമന്ത്രി പിണറായി തന്നെയായിരിക്കും എന്ന് ഉറപ്പാക്കാനാണ് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങളുടെ തീവ്രശ്രമം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also read:
പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങളുടെ പാര്‍ട്‌സുകളും ടയറും മോഷണം പോകുന്നു, കള്ളന്‍ കപ്പലിലെന്നു ആരോപണം
Keywords : Thiruvananthapuram, Pinarayi Vijayan, Kodiyeri Balakrishnan, Kerala, Kodiyer Balakrishnan will be CPM state secretary; Pinarayi will contest from Thalassery.
Also read:
പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങളുടെ പാര്‍ട്‌സുകളും ടയറും മോഷണം പോകുന്നു, കള്ളന്‍ കപ്പലിലെന്നു ആരോപണം
Keywords : Thiruvananthapuram, Pinarayi Vijayan, Kodiyeri Balakrishnan, Kerala, Kodiyer Balakrishnan will be CPM state secretary; Pinarayi will contest from Thalassery.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.