പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; നാട്ടുകാര്‍ സ്‌കൂള്‍ ഉപരോധിച്ചു
Nov 11, 2014, 11:04 IST
നാദാപുരം: (www.kvartha.com 11.11.2014) നാദാപുരത്ത് നാലരവയസുകാരിയെ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ചതായി പരാതി. പാറക്കടവ് ദാറുല്‍ഹുദ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനിയായ നാലര വയസുകാരിയാണ് പീഡനത്തിനിരയായത്.
സ്‌കൂളിലെ ടോയ്‌ലറ്റിനോട് ചേര്‍ന്ന ഹോസ്റ്റല്‍ മുറിയില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ ചേര്‍ന്ന് തന്നെ വായ പൊത്തിപ്പിടിച്ച് കൊണ്ടുപോകുകയായിരുന്നുവെന്നാണ് കുട്ടി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
പീഡനത്തിനിരയാക്കിയവരെ തിരിച്ചറിയാനാകുമെന്ന് കുട്ടി പറഞ്ഞു. സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി നടത്തിയ പരിശോധനയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു.
80 ഓളം കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ നിന്നും പീഡിപ്പിച്ച കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം നടത്തണമെന്നും കാണിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വളയം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടി വരുമെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ബാലപീഡന നിരോധന നിയമപ്രകാരമാണ് സംഭവത്തില്‍ വളയം പോലീസ് കേസെടുത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ സ്‌കൂള്‍ ഉപരോധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
സഅദി സംഗമവും പി.എ. ഉസ്താദ് അനുസ്മരണ സമ്മേളനവും ബുധനാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Keywords: Kozhikode, Nadapuram, Student, Complaint, Police, Case, Parents, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.