ഗവര്‍ണറെ ശല്യം ചെയ്ത 5 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍

 


മുംബൈ: (www.kvartha.com 12.11.2014) ഗവര്‍ണറെ ശല്യം ചെയ്ത 5 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍. ബുധനാഴ്ച നിയമസഭയിലെത്തിയ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവൂവിനെയാണ് എം.എല്‍.എമാര്‍ ശല്യം ചെയ്തത്. സ്പീക്കര്‍ ഹരിഭാവു ബാഗ്‌ഡെയാണ് എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തത്. രണ്ട് വര്‍ഷത്തേയ്ക്കാണ് സസ്‌പെന്‍ഷന്‍.

ഗവര്‍ണറെ ശല്യം ചെയ്ത 5 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍എം.എല്‍.എമാരുടെ പ്രവൃത്തിയില്‍ ഗവര്‍ണറുടെ ഇടതുകൈക്ക് പരിക്കേറ്റതായി റവന്യൂ മന്ത്രി ഏക്‌നാഥ് ഖഡ്‌സെ പറഞ്ഞു.

ജയകുമാര്‍ ഗോര്‍, രാഹുല്‍ ബോദ്രെ, അബ്ദുല്‍ സത്താര്‍, അമര്‍ കലെ, വീരേന്ദ്ര ജഗ്പത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം ഗവര്‍ണര്‍ക്ക് പരിക്കേറ്റുവെന്ന ആരോപണം തെറ്റാണെന്ന് എം.എല്‍.എമാര്‍ പറഞ്ഞു. ബിജെപിയുടെ ഗൂഡാലോചനയാണ് സംഭവത്തിന് പിന്നിലെന്നും അവര്‍ ആരോപിച്ചു.

SUMMARY: Five Congress legislators were suspended by Maharashtra assembly speaker Haribhau Bagde for two years for allegedly heckling and physically stopping governor C Vidyasagar Rao as he entered the Vidhan Bhawan on Wednesday.

Keywords: MAHARASHTRA GOVERNMENT, VIDHAN BHAWAN, EKNATH KHADSE, VIRENDRA JAGTA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia