വിവാഹമോതിരത്തിലൂടെ വൈദ്യുതാഘാതമേറ്റ് നവ വരന്‍ മരിച്ചു

 


ഫ്‌ലോറിഡ: (www.kvartha.com 13.11.2014) വിവാഹമോതിരത്തിലൂടെ വൈദ്യുതി പ്രവഹിച്ച് നവ വരന്‍ മരിച്ചു. ഡിഷ് വാഷര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. ഫ്‌ലോറിഡയിലാണ് സംഭവം.

സഹോദരനും ഭാര്യാ സഹോദരിയുമാണ് ചലനമറ്റ യുവാവിനെ ഡിഷ് വാഷറിന് സമീപം കണ്ടെത്തിയത്. ഉടനെ ഇരുവരും ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വിവാഹമോതിരത്തിലൂടെ വൈദ്യുതാഘാതമേറ്റ് നവ വരന്‍ മരിച്ചുസഹോദരനോട് സ്വിച്ച് ഓണ്‍ ആക്കാന്‍ പറഞ്ഞതിന് ശേഷമാണ് അപകടം സംഭവിച്ചത്. ഡിഷ് വാഷറിന്റെ ചെമ്പുകമ്പി വിവാഹമോതിരത്തില്‍ മുട്ടി വൈദ്യുതി പ്രവഹിക്കുകയായിരുന്നു.

SUMMARY: In a tragic incident, a man died of electrocution while fising his faulty dishwasher.

Keywords: Man, Electrocuted, Fixing, Dishwasher,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia