ചാരക്കേസ് സിബിഐ അട്ടിറിച്ചതിന് ഞെട്ടിക്കുന്ന തെളിവുകളുമായി മലയാളം വാരിക

 


തിരുവനന്തപുരം: (www.kvartha.com 07.11.2014) കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന സിബിഐയുടെയും പ്രതികളുടെയും വാദത്തിന് ശക്തമായ ബദല്‍ വാദം. കേസ് സിബിഐ അട്ടിമറിക്കുകയായിരുന്നുവെന്നും യഥാര്‍ത്ഥത്തില്‍ ചാരവൃത്തി നടന്നിട്ടുണ്ടെന്നും തെളിയിക്കുന്ന രേഖകളുമായി സമകാലിക മലയാളം വാരികയാണ് രംഗത്തുവന്നിരിക്കുന്നത്.

വാരികയുടെ വെള്ളിയാഴ്ച പുറത്തിറങ്ങിയ പുതിയ ലക്കത്തില്‍ ഇതുസംബന്ധിച്ച വിശദമായ ഒന്നിലധികം റിപ്പോര്‍ട്ടുകളുണ്ട്്. ചാരക്കേസ് വെറും നുണക്കഥയല്ല എന്ന തലക്കെട്ടില്‍ വന്‍ പ്രാധാന്യത്തോടെ കവര്‍ സ്‌റ്റോറിയായാണ് ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ വാരിക ഇത് അവതരിപ്പിക്കുന്നത്. ചാരക്കേസിന് ഇരുപത് വര്‍ഷം തികഞ്ഞത് കഴിഞ്ഞ മാസമാണ്.

കേസ് സിബിഐക്ക് വിടും മുമ്പ് അന്വേഷിച്ച കേരള പോലീസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നയിച്ചിരുന്ന അന്നത്തെ ഡിഐജിയും ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണറുമായ സിബി മാത്യൂസ് ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കഴിഞ്ഞ മാസം 20നു ഹൈക്കോടതി വിധിച്ചിരുന്നു.  കെ.കെ. ജോഷ്വ, എസ് വിജയന്‍ എന്നിവരാണ് മറ്റ് രണ്ട്് ഉദ്യോഗസ്ഥര്‍. ഇവര്‍ക്കെതിരെ നടപടി വേണ്ട എന്ന സര്‍ക്കാരിന്റെ മുന്‍ തീരുമാനം റദ്ദാക്കി നടപടിയെടുക്കാന്‍ കോടതി മൂന്നു മാസത്തെ സമയമാണ് കൊടുത്തിരിക്കുന്നത്. 

എന്നാല്‍ ഈ ഉദ്യോഗസ്ഥര്‍ കേസ് കെട്ടിച്ചമച്ചതല്ല എന്നും അന്ന് പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹ റാവുവിന്റെ മകന്‍ പ്രഭാകര റാവുവിനു വേണ്ടി സിബിഐ കേസ് അട്ടിമറിക്കുകയായിരുന്നുവെന്നും മലയാളം റിപോര്‍ട്ടില്‍ വിശദീകരിക്കുന്നു. സിബിഐ എറണാകുളം സിജെഎം കോടതിയില്‍ നല്‍കിയ റിപോര്‍ട്ട്, ഐബി ജോയിന്റ് ഡയറക്ടറായിരുന്ന പ്രമുഖന്‍ എഴുതിയ പുസ്തകം, ഐബിയില്‍ നിന്നു രാജിവച്ച് സിബിഐക്കെതിരെ കോടതിയില്‍ പോയ ഉദ്യോഗസ്ഥന്റെ മൊഴി തുടങ്ങിയ നിരവധി രേഖകള്‍ നിരത്തിയാണ് റിപോര്‍ട്ട്. നമ്പി നാരായണനും ഡി ശശികുമാരനും മറിയം റഷീദയുമുള്‍പെടെ കേസിലെ ആറ് പ്രതികളും നിരപരാധികളല്ല എന്ന് തുറന്നെഴുതുന്ന റിപോര്‍ട്ട് മറ്റൊരു വിവാദമാകാന്‍ ഇടയുണ്ട്.

ചാരക്കേസില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടുകളെ ശക്തമായി വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്റെ അഭിമുഖവും റിപോര്‍ട്ടിനൊപ്പമുണ്ട്്. ചാരക്കേസ് കാലത്ത് ഇന്ത്യാ ടുഡേ തലസ്ഥാന ലേഖകനായിരുന്നു രാധാകൃഷ്ണന്‍.

സമീപകാലത്ത് മലയാളം പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ റിപോര്‍ട്ടുകളില്‍ കാലിക പ്രസക്തിയും വെളിപ്പെടുത്തലുകളുടെ അമ്പരപ്പിക്കുന്ന തെളിവുകളുംകൊണ്ട്് വന്‍ വിവാദമാകാന്‍ ഇടയുള്ള രിപോര്‍ട്ടാണ് ഇതെന്നാണു സൂചന.
ചാരക്കേസ് സിബിഐ അട്ടിറിച്ചതിന് ഞെട്ടിക്കുന്ന തെളിവുകളുമായി മലയാളം വാരിക

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
നേത്ര ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം: തളങ്കര സ്വദേശി മരിച്ചു
Keywords: ISRO Chara case, CBI, Investigation,  Samakalika Malayalam Varika, Report, New revelations on ISRO espionage case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia