12 ാം ക്ലാസ് വരെ നിര്‍ബന്ധ സംസ്കൃത പഠനം വേണമെന്ന് ആര് എസ് എസ് സംഘടന
Nov 21, 2014, 20:30 IST
ഡെല്‍ഹി: (www.kvartha.com 21.11.2014) കേന്ദ്രീയ വിദ്യാലയങ്ങളിലും സി.ബി.എസ്.ഇ സ്കൂളുകളിലും 12 ാം ക്ലാസ് വരെ നിര്‍ബന്ധ സംസ്കൃത പഠനം വേണമെന്ന് ആര്.എസ്.എസ് സംഘടനയായ സംസ്കൃത ഭാരതി. കേന്ദ്രീയ വിദ്യാലയങ്ങളില്‍ നേരത്തെ മൂന്നാം ഭാഷയായി ജര്‍മന്‍ ഭാഷയായിരുന്നു പഠിപ്പിച്ചിരുന്നത് . അത് നിര്‍ത്തലാക്കിക്കൊണ്ടുള്ള ഉത്തരവ് നവംബര്‍ 10നു കേന്ദ്രീയ വിദ്യാലയ ബോര്‍ഡ് പുറത്തിറക്കിയിരുന്നു.
എന്നാല്‍ ജര്‍മന്‍ ഭാഷയുടെ സ്ഥാനത്ത് സംസ്കൃതം നിര്‍ബന്ധമാക്കണമെന്നും സി.ബി.എസ്.ഇയിലും ഇതു നടപ്പാക്കണമെന്നും സംസ്കൃത ഭാരതി ഓര്‍ഗനൈസിങ് സെക്രട്ടറിയും ആര്.എസ്.എസ് നേതാവുമായ ദിനേശ് കാമത്ത് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. സംസ്കൃതം അറിയാത്ത ഒരാള്‍ക്ക് എങ്ങനെ ഇന്ത്യക്കാരന് ആകാന്‍ കഴിയും എന്ന് ചോദിച്ച ദിനേശ് കാമത്ത് സി.ബി.എസ്.ഇ സ്കൂളുകളിലും ഉടന്‍ ജര്‍മന്‍ ഭാഷ പിന്‍വലിച്ചു പകരം സംസ്കൃത ഭാഷ പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇതിന്റെ ഭാഗമെന്നോണം രാജ്യത്തെ 500 ജില്ലകളില്‍ സംസ്കൃത സമ്മേളനം നടത്തുമെന്നും ദിനേശ് കാമത്ത് പറഞ്ഞു.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി അധ്യക്ഷത വഹിച്ച ഒക്ടോബര്‍ 27ലെ കെ.വി ബോര്‍ഡ് യോഗമാണ് കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്നും ജര്‍മന്‍ ഭാഷ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇംഗ്ലീഷ് കൂടാതെ രണ്ടു ഇന്ത്യന്‍ ഭാഷകള്‍ പഠിപ്പിച്ചാല്‍ മതിയെന്നായിരുന്നു ബോര്‍ഡ് തീരുമാനിച്ചിരുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സംസ്കൃതം നിര്‍ബന്ധം ആക്കണമെന്ന ആവശ്യം ഉയര്‍ന്നത്. മന്ത്രി സ്മൃതി ഇറാനി ഇതിനെ അനുകൂലിക്കുന്നതായും ആരോപണമുണ്ട്.
Keywords: Now, saffron outfit wants CBSE schools to drop foreign languages, New Delhi, Study, Minister, Allegation, National.

Also Read:
ചൂരിദാര്‍ ഷാള്‍ ഗ്രൈന്ഡറില് കുടുങ്ങി കഴുത്തു മുറുകി ഭര്‍തൃമതി ദാരുണമായി മരിച്ചു
Keywords: Now, saffron outfit wants CBSE schools to drop foreign languages, New Delhi, Study, Minister, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.