കശ്മീര്‍ സര്‍ക്കാര്‍ പണം കൊളളയടിച്ചു എന്ന ആരോപണം മോഡി തെളിയിക്കണം: ഒമര്‍ അബ്ദുല്ല

 


ശ്രീനഗര്‍: (www.kvartha.com 26.11.2014) കശ്മീര്‍ സര്‍ക്കാര്‍ പണം കൊളളയടിച്ചു എന്ന ആരോപണത്തിന് മോഡി തെളിവ് നല്‍കണമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. ഒരു പ്രധാനമന്ത്രിക്ക് യോജിക്കാത്ത പെരുമാറ്റമാണ് ഇത്തരം ആരോപണത്തിലൂടെ മോഡി നടത്തിയതെന്നും അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കാലത്ത് മോഡി ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത് ദൗര്‍ഭാഗ്യകരമാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് സ്വന്തം ഏജന്‍സികളെ കൊണ്ട് അന്വേഷണം നടത്താവുന്നതാണെന്നും ഒമര്‍ പറഞ്ഞു. എന്‍സിപിയെ അഴിമതി പാര്‍ട്ടി എന്ന് വിളിച്ച ബി ജെ പി പിന്നെ  എന്തുകൊണ്ടാണ് സര്‍ക്കാരുണ്ടാക്കാന്‍ അവരുടെ പിന്തുണ തേടിയതെന്ന കാര്യം  മോഡി വ്യക്തമാക്കണമെന്നും ഒമര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ജമ്മുകശ്മീര്‍ പിടിക്കാമെന്ന മോഡിയുടെ സ്വപ്‌നം ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും ഒമര്‍  പറഞ്ഞു. പ്രളയബാധിതരെ സഹായിക്കാന്‍ 200 കോടി രൂപ കേന്ദ്രം നല്‍കിയെന്ന വാദം ശരിയല്ല. തെരഞ്ഞെടുപ്പ് കാലത്ത് എതിരാളികള്‍ക്ക് നേരെ  എന്ത് ആരോപണവും ഉന്നയിക്കുന്നത് മോഡിയുടെ ശീലമായെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം  തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ ദേശീയ പാര്‍ട്ടികളുമായി സഹകരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ഒമര്‍ തയ്യാറായില്ല.
കശ്മീര്‍ സര്‍ക്കാര്‍  പണം കൊളളയടിച്ചു എന്ന ആരോപണം മോഡി തെളിയിക്കണം: ഒമര്‍ അബ്ദുല്ല

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Srinagar, Allegation, Prime Minister, Narendra Modi, Election, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia