അമേരിക്കയില്‍ ചൊവ്വാഴ്ച പൊതുതെരഞ്ഞെടുപ്പ്

 


വാഷിങ്ടണ്‍: (www.kvartha.com 04.11.2014) അമേരിക്കയില്‍ ചൊവ്വാഴ്ച പൊതുതെരഞ്ഞെടുപ്പ് നടക്കുന്നു. അമേരിക്കന്‍ പാര്‍ലമെന്റിലെ അധോസഭയായ ജനപ്രതിനിധി സഭയിലെ 435 സീറ്റിലേക്കും ഉപരിസഭയായ സെനറ്റിലെ 36 സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ, മേയര്‍, ഗവര്‍ണര്‍ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. വോട്ടെടുപ്പ് ദിവസം തന്നെ ഫല പ്രഖ്യാപനവും ഉണ്ടാകും.

46 സംസ്ഥാന നിയമസഭകളിലേക്കും രാജ്യ തലസ്ഥാനമായ വാഷിങ്ടണ്‍ ഉള്‍പ്പെട്ട നഗരങ്ങളിലെ 20 മേയര്‍മാരെയും 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയും വോട്ടര്‍മാര്‍ തെരഞ്ഞെടുക്കും. സൗത്ത് കരോലിനയില്‍ ഇന്ത്യന്‍ വംശജയായ ഗവര്‍ണര്‍ നിക്കി ഹാലെ ജനവിധി തേടുന്നുണ്ട്.

ജനപ്രതിനിധി സഭയിലും, സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് അഭിപ്രായ സര്‍വേകള്‍ കാണിക്കുന്നത്. പ്രസിഡന്റ് ഒബാമയുടെ സാമൂഹിക ക്ഷേമ പദ്ധതികള്‍ കാര്യമായനേട്ടം കൈവരിക്കാത്തതും,  ജനപ്രീതി കുറയുന്നതും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ട് ലഭിക്കാനുള്ള സാധ്യത വര്‍ധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.  അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സൂചകമായും രാഷ്ട്രീയ നിരീക്ഷകര്‍ ഈ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നു.  കൂടാതെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാത്തതും ഭരണകക്ഷിക്ക് തിരിച്ചടിയാകും.

അമേരിക്കയില്‍ ചൊവ്വാഴ്ച പൊതുതെരഞ്ഞെടുപ്പ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
തൃക്കരിപ്പൂര്‍ മെട്ടമ്മലില്‍ ലീഗ് - ബി.ജെ.പി സംഘര്‍ഷം; 4 പേര്‍ ആശുപത്രിയില്‍

Keywords:  On Election's Eve, GOP Is Confident, but Voters Are Sour, Washington, Parliament, Election, Governor, President, Voters, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia