അര്‍പ്പിതയുടെ വിവാഹം നടക്കുന്ന കൊട്ടാരത്തിന് പുറത്ത് പ്രതിഷേധപ്രകടനം

 


ഹൈദരാബാദ്: (www.kvartha.com 18.11.2014) സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിതയുടെ വിവാഹം നടക്കുന്ന കൊട്ടാരത്തിന് പുറത്ത് ഒരു സംഘം ആളുകളെ പ്രതിഷേധ പ്രകടനം. സല്‍മാന്‍ ഖാനെതിരെയാണ് പ്രതിഷേധം.

സല്‍മാന്‍ ഖാന്‍ മുംബൈക്ക് മടങ്ങണമെന്നാവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളും ബാനറുകളുമായാണ് പ്രതിഷേധക്കാര്‍ പ്രടകടനം നടത്തിയത്. കഴിഞ്ഞ വര്‍ഷം സല്‍മാന്‍ ഖാന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ സംഘടനയായ ബീയിംഗ് ഹ്യൂമന്‍ നടത്തിയ ഫാഷന്‍ ഷോയെ തുടര്‍ന്നുണ്ടായ ഒരു കേസാണ് പ്രതിഷേധ പ്രകടനത്തിന് കാരണമായത്.

സല്‍മാന്‍ ഖാന്‍ മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് ഇപ്പോള്‍ പ്രതിഷേധ പ്രകടനം നടത്തുന്ന സംഘടന അന്ന് കോടതിയെ സമീപിച്ചിരുന്നു.

അര്‍പ്പിതയുടെ വിവാഹം നടക്കുന്ന കൊട്ടാരത്തിന് പുറത്ത് പ്രതിഷേധപ്രകടനംഇപ്പോള്‍ സഹോദരിയുടെ വിവാഹചടങ്ങിനായി ഹൈദരാബാദിലെത്തിയിരിക്കുന്ന സല്‍മാന്‍ ഖാന്‍ മുംബൈക്ക് മടങ്ങണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഹൈദരാബാദിലെ ഫലക്‌നുമ കൊട്ടാരത്തിലാണ് വിവാഹം നടക്കുന്നത്.

SUMMARY: Hyderabad: A group of people reportedly protested outside Arpita Khan’s wedding venue shouting slogans of “go back to Mumbai...” against Bollywood actor Salman Khan.

Keywords: Salman Khan, Arpita Khan, Arpita Khan wedding, Bollywood weddings, Salman Khan controversies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia