സൂറത്തില്‍ നിന്നും ഡെല്‍ഹിയിലേക്ക് പുറപ്പെട്ട സ്‌പൈസ്‌ജെറ്റ് വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

 


സൂറത്ത്: (www.kvartha.com 07.11.2014) 140 യാത്രക്കാരുമായി ഡെല്‍ഹിയിലേക്ക് പുറപ്പെട്ട സ്‌പൈസ്‌ജെറ്റ് വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി ഏഴരയോടെ സൂറത്ത് വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട സ്‌പൈസ്‌ജെറ്റ് എസ്ജി 622 എന്ന വിമാനമാണ് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

വിമാനം റണ്‍വേയില്‍ നിന്നും പറന്നുയരാന്‍ തുടങ്ങിയപ്പോള്‍ അവിടെ എത്തിയ പോത്തിനെ വിമാനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ എഞ്ചിന് തകരാര്‍ സംഭവിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് മുംബൈയില്‍ നിന്നും  എത്തിയ മറ്റൊരു വിമാനത്തിലാണ്  യാത്രക്കാരെ  ഡെല്‍ഹിയില്‍ എത്തിച്ചത്.

അതേസമയം റണ്‍വേയില്‍ പോത്ത് ഇറങ്ങിയത് സുരക്ഷാ അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് സ്‌പൈസ്‌ജെറ്റ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് സൂറത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെയ്ക്കുമെന്നും ഇവര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സൂറത്ത് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ്ഡി ശര്‍മ പറഞ്ഞു.
സൂറത്തില്‍ നിന്നും ഡെല്‍ഹിയിലേക്ക് പുറപ്പെട്ട സ്‌പൈസ്‌ജെറ്റ് വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അനധികൃതമായി കടത്തിയ 2 ലോഡ് കോഴികളെ പിടികൂടി
Keywords:  SpiceJet Flight Hits Buffalo During Takeoff at Surat Airport, Passengers, New Delhi, Mumbai, Airport, Protection, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia