അജിത് ഡോവല്‍ ആര്‍.എസ്.എസ് അനുഭാവി: മമത ബാനര്‍ജി

 


കൊല്‍ക്കത്ത: (www.kvartha.com 24.11.2014) ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആര്‍.എസ്.എസ് അനുഭാവിയാണെന്ന് തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ ആരോപണം. ശാരദ ചിട്ടിഫണ്ട് അഴിമതി, ബുര്‍ദ്വാന്‍ സ്‌ഫോടനം തുടങ്ങിയവയില്‍ മമതയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കത്തില്‍ പ്രകോപിതയായ മമത ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി.

കേന്ദ്രത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് തൃണമുല്‍ കോണ്‍ഗ്രസ് ഇന്ന് (തിങ്കളാഴ്ച) കൊല്‍ക്കത്ത തെരുവില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിലും മമത പങ്കെടുത്തിരുന്നില്ല.

അജിത് ഡോവല്‍ ആര്‍.എസ്.എസ് അനുഭാവി: മമത ബാനര്‍ജികള്ളപ്പണം, ഇന്‍ഷൂറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം, വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റിലും മമതയും സംഘവും എന്‍.ഡി.എ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുമെന്നാണ് സൂചന.

SUMMARY: Kolkata: Mamata Banerjee's Trinamool Congress, it appears, has decided to take the BJP-led Centre head on over Saradha scam and Burdwan blasts accusations.

Keywords: Mamata Banerjee, Trinamool Congress, West Bengal, Kolkata, Burdwan blasts, Saradha scam, Bharatiya Janata Party, Narendra Modi, Parliament, Derek O'Brien
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia