കാസര്‍കോട്: (www.kvartha.com 23.12.2014) ഏറെക്കാലമായി സമാധാനാന്തരീക്ഷം നിലനില്‍ക്കുകയായിരുന്ന കാസര്‍കോട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ചൊവ്വാഴ്ച കാസര്‍കോട് താലൂക്കില്‍ ആചരിച്ച ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. വാഹനങ്ങള്‍ ഓടിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു.
എം.ജി റോഡില്‍ കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ഓഫീസ് പ്രവര്‍ത്തിക്കുന്ന ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തിന്റെ താഴത്തെ നിലയിലെ ഫര്‍ണിച്ചര്‍ കടയില്‍ വെച്ചാണ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ഒരു സംഘം എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദി (22)നെ കുത്തിക്കൊലപ്പെടുത്തിയത്.
സംഭവത്തില്‍ പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി 50 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കട അടക്കാനായി സാധനങ്ങള്‍ അടുക്കിവെച്ചു കൊണ്ടിരിക്കെ കടയിലെത്തിയ അഞ്ചംഗ സംഘം ആബിദിനെ പിടിച്ച് തള്ളുകയും ഉപ്പയുടെ മടിയിലേക്ക് കുനിച്ചു നിര്‍ത്തി പുറത്തേക്ക് കുത്തുകയുമായിരുന്നു. നിലവിളി കേട്ട് തൊട്ടടുത്ത കടയിലെ ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടിരുന്നു.
കുത്തേറ്റ ആബിദിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്കാണ് കൊണ്ടുപോയത്. നിലഗുരുതരമായതിനാല്‍ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. പിന്നീട് അര്‍ദ്ധരാത്രിയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച മൃതദേഹം രാത്രി തന്നെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിനായികൊണ്ടു പോവുകയായിരുന്നു.
കൊലപാതകം നടന്ന സ്ഥലത്ത് നിന്നും കൊലയ്ക്കുപയോഗിച്ച ചോരപുരണ്ട കത്തിയും അക്രമിയുടേതെന്ന് സംശയിക്കുന്ന ഒറ്റ ചെരിപ്പും പോലീസ് കണ്ടെടുത്തു. കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് അധികൃതര്‍ ചൊവ്വാഴ്ച രാവിലെ കൊല നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോട്ട് ഉടലെടുത്ത സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് സുരക്ഷാ സംവിധാനം ശക്തമാക്കി. കൊലയാളികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Related News:
ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ
ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു
ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ
ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു
കാസര്‍കോട് നഗരത്തില്‍ യുവാവിന് കുത്തേറ്റു
Keywords: Kasaragod, Kerala, Attack, Murder, Police, case, complaint, father, Zainul Abid, Blood, Abid murder: Case against 5.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.