അമിത് ഷായുടെ റാലിയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകനുള്ള ശിക്ഷ; സിഗരറ്റുകൊണ്ട് പൊള്ളിച്ചു; നെഞ്ചില്‍ ടിഎംസി എന്നെഴുതി

 


കൊല്‍ക്കത്ത: (www.kvartha.com 06.12.2014)ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ നയിച്ച റാലിയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകനെ എരിയുന്ന സിഗരറ്റുകൊണ്ട് പൊള്ളിച്ചു. തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

ബിഷ്ണു ചൗധരിയാണ് ആക്രമണത്തിന് ഇരയായത്. ഹൂഗ്ലി ജില്ലയിലെ ബാസ്‌ബെറിയ സ്വദേശിയാണ് ബിഷ്ണു ചൗധരി. വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോയ ബിഷ്ണുവിനെ സമീപത്തെ ക്ലബിലെത്തിച്ച് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. തൃണമുല്‍ കോണ്‍ഗ്രസില്‍ ചേരണമെന്നായിരുന്നു അവരുടെ ആവശ്യം.

എന്നാല്‍ ബിഷ്ണു ഇതിന് വഴങ്ങാതിരുന്നതോടെ അയാളുടെ ദേഹം മുഴുവന്‍ അക്രമികള്‍ എരിയുന്ന സിഗരറ്റുകൊണ്ട് പൊള്ളിച്ചു. കൂടാതെ സിഗരറ്റുകൊണ്ട് നെഞ്ചില്‍ ടിഎംസി എന്നെഴുതി.

അമിത് ഷായുടെ റാലിയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകനുള്ള ശിക്ഷ; സിഗരറ്റുകൊണ്ട് പൊള്ളിച്ചു; നെഞ്ചില്‍ ടിഎംസി എന്നെഴുതിഭയന്നുപോയ ബിഷ്ണു പോലീസിന് പരാതി നല്‍കിയത് രജിസ്‌റ്റേര്‍ഡ് പോസ്റ്റിലൂടെയാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷനും ബിഷ്ണു പരാതി നല്‍കിയിട്ടുണ്ട്.

SUMMARY: KOLKATA: In West Bengal, a BJP worker was branded with burning cigarette butts - allegedly by workers on the ruling Trinamool Congress - for attending BJP chief Amit Shah's rally last Sunday.

K eywords: Trinamool Congress, Mamata Banerji, BJP, Amit Sha, Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia