എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്റെ മകള്‍ക്ക് സ്‌പെഷ്യല്‍ യാത്ര; വിവാദം മുറുകുന്നു

 


ഡെല്‍ഹി: (www.kvartha.com 27.12.2014) ഏവിയേഷന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സീനിയര്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്റെ മകള്‍ വിമാന ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള പ്രത്യേക ഇരിപ്പിടത്തില്‍ കയറി യാത്ര ചെയ്ത സംഭവം വിവാദത്തില്‍. മുംബൈയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ യുവതി ബങ്കില്‍ കയറി യാത്ര ചെയ്ത സംഭവമാണ് വിവാദമായിരിക്കുന്നത്.

ആദ്യം നോണ്‍ ഓപ്പറേറ്റിംഗ് സ്റ്റാഫിനുള്ള ജംബ് സീറ്റിലിരുന്ന് യാത്ര ചെയ്തിരുന്ന യുവതി  പിന്നീട് ബങ്കില്‍ കയറിയിരിക്കുകയായിരുന്നു. വിമാനത്തിലെ ഉദ്യോഗസ്ഥര്‍ വിശ്രമിക്കാനെത്തിയപ്പോഴും യുവതി എഴുന്നേല്‍ക്കാന്‍ തയ്യാറായില്ല. ഇതേതുടന്ന് ജംബ് സീറ്റിലിരുന്നാണ് ഉദ്യോഗസ്ഥര്‍ യാത്ര ചെയ്തത്.

മുംബൈയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള പതിനാല് മണിക്കൂറും  ബങ്കിലിരുന്നുതന്നെയാണ് യുവതി യാത്ര ചെയ്തതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ക്യാബിന്‍ ക്രൂ ജീവനക്കാരുടെ അസോസിയേഷനാണ് വാര്‍ത്ത പുറത്ത് വിട്ടത് . അതേസമയം  യുവതിയുടെ യാത്ര സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്ന് സിവില്‍ ഏവിയേഷന്‍ മിനിസ്ട്രി സെക്രട്ടറി വി. സോമസുന്ദരന്‍ പറഞ്ഞു.

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്റെ മകള്‍ക്ക് സ്‌പെഷ്യല്‍ യാത്ര; വിവാദം മുറുകുന്നു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കുമ്പളയില്‍ നിന്നും കാണാതായ യുവതി ഭര്‍ത്താവിനും പിതാവിനും മൊബൈല്‍ സന്ദേശം അയച്ചു

Keywords:  Daughter of Senior Air India Executive Allegedly Travels in Bunk Meant for Pilots, New Delhi, Mumbai, Passengers, Allegation, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia