ഹൈദരാബാദ്: (www.kvartha.com 30.12.2014) ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'ഘര്‍ വാപസി'യെന്നത് മതപരിവര്‍ത്തനമല്ലെന്നും മറിച്ച് മതം മാറിപോയവരെ തിരിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്നത് മാത്രമാണെന്നും വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു. കൂടാതെ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരണമെന്നും വി.എച്ച്.പി. ആവശ്യപ്പെട്ടു. വി.എച്ച്.പി.യുടെ പ്രധാന തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര ബോര്‍ഡ് ട്രസ്റ്റികളുടെയും മാനേജ്‌മെന്റ് കമ്മിറ്റിയുടെയും സംയുക്തയോഗമാണ് ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചത്.
വി എച്ച് പി മതപരിവര്‍ത്തനത്തിന് എതിരാണെന്നും എന്നാല്‍ സ്വന്തം മതത്തിലേക്ക് തിരിച്ചുവരുന്നതിനെ പ്രോത്സാഹിപ്പിക്കൂമെന്നും അന്തര്‍ദേശിയ വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ യോഗത്തില്‍ പറഞ്ഞു. ഇന്ത്യയിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുമതത്തിലേക്ക് തിരിച്ചുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
1977 ലെ സുപ്രിംകോടതി വിധി പ്രകാരം മതപരിവര്‍ത്തനം ഭരണഘടനാ വിരുദ്ധമാണ്. എന്നാല്‍ ഹിന്ദുത്വമെന്നത് ജീവിതരീതിയാണെന്നും സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തി ഹിന്ദുത്വ ജീവിതരീതി സ്വീകരിക്കുന്നതിനെ മതപരിവര്‍ത്തനമെന്ന് പറയാനാകില്ലെന്ന് തെഗാഡിയ യോഗത്തില്‍ പറഞ്ഞു

Also Read:
യുവാവിനെ പാലക്കാട്ട് നിന്നും കാറില്‍ തട്ടിക്കൊണ്ടു വന്ന് കാസര്‍കോട് ഉപേക്ഷിച്ചു
Keywords: VHP, Hyderabad, Muslim, Supreme Court of India, National, Pravveen Togadia, Conversion,Ghar wapsi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.