ആത്മഹത്യാ ശ്രമം കുറ്റകരമല്ല; ഇറോം ശര്‍മ്മിളയുടെ മോചനത്തിന് വഴിതുറക്കുന്നു
Dec 11, 2014, 10:50 IST
ഇംഫാല്‍: (www.kvartha.com 11.12.2014) ആത്മഹത്യാ ശ്രമം കുറ്റകരമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം ഉത്തരവിറക്കിയതോടെ മണിപ്പൂരിലെ പ്രത്യേക സൈനികാധികാരത്തിനെതിരെ കഴിഞ്ഞ 14 വര്‍ഷമായി നിരാഹാര സമരമനുഷ്ഠിക്കുന്ന ഇറോം ഷര്‍മിളയുടെ മോചനത്തിന് വഴിതുറക്കുന്നു.
നിരാഹാര സമരത്തിനിടെ ആരോഗ്യം വഷളാകുന്ന ഷര്‍മിളയെ ആത്മഹത്യാശ്രമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയും ട്യൂബ് വഴി നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയുമാണ് ചെയ്തുവന്നിരുന്നത്. ആത്മഹത്യാശ്രമം നിയമലംഘനമല്ലാതാകുന്നതോടെ, നിരാഹാരം അനുഷ്ഠിക്കുന്ന ശര്‍മിളയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്യുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ആത്മഹത്യാശ്രമം കുറ്റകരമല്ലാതാക്കുന്ന നിയമത്തിനു മുന്‍കാലപ്രാബല്യവുമുണ്ടാകില്ല. അതിനാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ശര്‍മ്മിളയ്‌ക്കെതിരെ ചുമത്തിയ കേസില്‍ അവര്‍ക്ക് ശിക്ഷ നല്‍കിയേക്കാം. ഇതിന്റെ വിചാരണ ഡിസംബര്‍ 22ന് നടക്കും.
ഇന്ത്യന്‍ പീനല്‍ കോഡില്‍ നിന്ന് ആത്മഹത്യ ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണെന്ന് പറയുന്ന 309ാം വകുപ്പ് എടുത്തുകളയുമെന്ന് സര്‍ക്കാര്‍ ബുധനാഴ്ചയാണ് അറിയിച്ചത്. 18 സംസ്ഥാനങ്ങളും നാല് കേന്ദ്രഭരണപ്രദേശങ്ങളും സര്‍ക്കാര്‍ തീരുമാനത്തോട് അനുകൂലമായ നിലപാട് അറിയിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആഗസ്റ്റില്‍ ആത്മഹത്യാശ്രമം കുറ്റകരമാണെന്ന് പറയുന്ന വകുപ്പ് എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നിയമ കമ്മിഷന്റെ ഇരുനൂറ്റിപത്താം റിപോര്‍ട്ടിലാണ് നിയമപുസ്തകത്തില്‍ നിന്ന് ഐ പി സി 309ാം വകുപ്പ് എടുത്തുകളയാനുള്ള തീരുമാനമുണ്ടായത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
വ്യാജ മണല്‍ പാസിനു പിന്നില്‍ കാസര്‍കോട്ടെ വന്‍ റാക്കറ്റ്; മറയാക്കിയത് ഓണ്‍ലൈന്‍ പത്രം, 3 പേര്‍ക്കെതിരെ കേസ്
Keywords: Govt drops attempted suicide as a crime; legal breather for Sharmila, Hunger strike, Manipore, Arrest, Hospital, Food, Police, Case, Report, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.