ജമ്മുവില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടനിലയില്‍
Dec 13, 2014, 11:25 IST
സോപോര്‍: (www.kvartha.com 13.12.2014) ജമ്മുകശ്മീരിലെ സോപോറില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഗ്രാമമുഖ്യനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഗുലാം മുഹമ്മദ് മിറി(62) നെയാണ് ശനിയാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് തര്‍സൂ ഗ്രാമത്തില്‍ വെച്ച് മിറിനെ എട്ടുപേരടങ്ങുന്ന തീവ്രവാദി സംഘം തട്ടിക്കൊണ്ടു പോയതെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ട പോളിങ് സോപാറില്‍ നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് ഗ്രാമ മുഖ്യനെ തട്ടിക്കോണ്ടുപോയി കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read: മണികണ്ഠന്‍ രക്ഷകനായെത്തി; അഭിലാഷിന് ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യത്തിന്
Keywords: Gunmen kill Kashmir village-head, Police, Terrorists, Kidnap, Election, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.