'അത് മുഖ്യമന്ത്രി അറിഞ്ഞ ബിഗ് ഡീല്‍'; സുധീരനേക്കാള്‍ പ്രധാനം മാണിയും ബാറുടമകളും
Dec 24, 2014, 16:04 IST
തിരുവനന്തപുരം: (www.kvartha.com 24.12.2014) കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ച് മദ്യനത്തില്‍ മാറ്റം വരുത്താനുള്ള യുഡിഎഫ് തീരുമാനത്തിനു പിന്നില്‍ ബാര്‍ ഓണേഴ്സ് അസോസിയേഷനുമായുള്ള വന്‍ ഒത്തുതീര്‍പ്പ്. 'ഇതൊരു ബിഗ് ഡീല്‍ ആണ്. സുധീരനല്ല മദ്യ മുതലാളിമാരാണ് തങ്ങള്‍ക്ക് വലുതെന്ന് തീരുമാനിക്കാന്‍ എ, ഐ ഗ്രൂപ്പുകളും ഘടകകക്ഷികളും തീരുമാനിച്ചതിനു പിന്നില്‍ വലിയ സാമ്പത്തിക ഇടപാടും ഒത്തുതീര്പുമുണ്ട്' പേരു വെളിപ്പെടുത്താന്‍ മടിക്കുന്ന പ്രമുഖ കോണ്‍ഗ്രസ് എംഎല്‍എ കെവാര്‍ത്തയോടു പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പ്രത്യേക താല്പര്യമെടുത്ത് വിളിച്ചുചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ മുഴുവന്‍പേരും മദ്യനയത്തിലെ മാറ്റത്തെ അംഗീകരിച്ചുവെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സുധീരനല്ല, സര്‍ക്കാരാണ് പ്രതിക്കൂട്ടിലെന്നും അടുത്ത ഒരു വര്‍ഷത്തെ ഭരണം നിലനിര്‍ത്താന്‍, അതിനുശേഷം അഞ്ചു വര്‍ഷം ഭരണം ലഭിക്കാനുള്ള സാധ്യത നഷ്ടപ്പെടുത്തിയെന്നും പല എംഎല്‍എമാരും ആ യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ മദ്യനയത്തിലെ മാറ്റത്തിന് എംഎല്‍എമാരുടെ പൂര്‍ണപിന്തുണയുണ്ടെന്നു വരുത്താന്‍ രണ്ടു ഗ്രൂപ്പുകളും അവരുടെ ചില എംഎല്‍എമാരുടെ പ്രസംഗങ്ങള്‍ പ്രത്യേകമായി മാധ്യമങ്ങളില്‍ വരുത്താന്‍ ശ്രമിച്ചു വിജയിക്കുകയായിരുന്നു എന്നാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വലം കൈയും എ ഗ്രൂപ്പ് എംഎല്മായുമായ ബെന്നി ബഹനാനാണ് എംഎല്‍എമാരുടെ യോഗശേഷം മാധ്യമങ്ങളോടു സംസാരിച്ചത് എന്നതും ശ്രദ്ധേയമാണ്. സര്‍ക്കാരിനും യുഡിഎഫിനും വന്‍തോതില്‍ ജനപിന്തുണ നേടിക്കൊടുത്ത മദ്യനയം പാടേമാറ്റാനും ആരും പരസ്യമായി ആവശ്യപ്പെടാതെപോലും ഞായറാഴ്ച മദ്യനിരോധനം പിന്‍വലിക്കാനും തീരുമാനിച്ചതിനു പിന്നിലുള്ള ഞെട്ടിക്കുന്ന ഒത്തുതീര്പുകളേക്കുറിച്ചാണ് കെവാര്‍ത്ത നടത്തിയ അന്വേഷണത്തിലും വ്യക്തമായത്.
ബാര്‍കോഴ വിവാദത്തില്‍ കുടുങ്ങി സ്വന്തം രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലായിരിക്കുന്ന ധനമന്ത്രി കെ.എം. മാണിക്കെതിരായ കേസില്‍ സമ്മര്‍ദം ഒഴിവാക്കാന്‍ ബാറുടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യമാണ് മദ്യനയത്തിലെ മാറ്റമെന്നതാണ് ഇതിന്റെ കാതല്‍. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖരായ ചിലരും ബാറുടമകളും തമ്മില്‍ നടത്തിയ ചര്ച്ചകളിലാണത്രേ ഈ ഒത്തുതീര്പിനു കളമൊരുങ്ങിയത്.
മാണി ഇടതുപക്ഷവുമായി നടത്തിയ ചര്‍ച്ച പൊളിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ബാറുടമകളെ മാണിക്കെതിരെ രംഗത്തിറക്കിയത് എന്ന സൂചന ശക്തമാണ്. അതില്‍ വിജയം ഉമ്മന്‍ ചാണ്ടിക്കാണുതാനും. തല്ക്കാലം ഇടത്തേക്കുപോകാന് മാണിക്ക് പഴുതില്ലാതാക്കി. എന്നാല്‍ കോഴക്കേസില്‍ പ്രതിയായ മാണിക്കെതിരായ വിജിലന്‍സ് കേസ് ശക്തമായി മുന്നോട്ടുപോയാല്‍ സര്‍ക്കാരിനെ വീഴ്ത്തി തെരഞ്ഞെടുപ്പിനു കളമൊരുക്കുമെന്ന് മാണി ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വ്യക്തമായ താക്കീത് കൊടുത്തുവെന്നാണ് വിവരം.
അങ്ങനെ ഉണ്ടാകാതിരിക്കണമെങ്കില്‍ തന്നെ ബാറുടമകളില്‍ നിന്ന് രക്ഷിക്കണം. കേസില്‍ അവര്‍ മുന്നോട്ടു സമ്മര്‍ദം തുടരരുത്. ഇതായിരുന്നു മാണിയുടെ ആവശ്യം. അത് അംഗീകരിക്കാതിരിക്കാന്‍ മുഖ്യമന്ത്രിക്കും ചെന്നിത്തലയ്ക്കും സാധിക്കാതെവന്നു. ഉടനേ ഒരു തെരഞ്ഞെടുപ്പ് അവരും ആഗ്രഹിക്കുന്നില്ല എന്നതാണു കാരണം.
തുടര്‍ന്ന് ചില ഇടനിലക്കാര്‍ മുഖേന ബാറുടമകളുടെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് മദ്യനയത്തില്‍ മാറ്റം വരുത്തിയതും സുധീരന്റെ എതിര്‍പ് അവഗണിച്ചതും.
എന്നാല്‍ മദ്യനയത്തില്‍ പ്രായോഗികത നോക്കിയും പൊതുജന ലക്ഷ്യമിട്ടും മാത്രമേ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളു എന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് നല്കിയ ലേഖനത്തില്‍ പറഞ്ഞത്.

Keywords: Oommen Chandy, V. M. Sudheeran, K.M. Mani, Kerala, Bar Issue, Chief Minister, It's a 'big deal'; Bar owners and Mani are important than V.M. Sudheeran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.