ജമ്മു കാശ്മീര്‍: നാഷണല്‍ കോണ്‍ഫറന്‍സിന്റെ പിന്തുണ പിഡിപി തള്ളി

 


ശ്രീനഗര്‍: (www.kvartha.com 26.12.2014) ജമ്മു കാശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി തന്ത്രം മെനയുന്നതിനിടെ പിഡിപിയെ പിന്തുണക്കാമെന്ന നാഷനല്‍ കോണ്‍ഫറന്‍സിന്റെ വാഗ്ദാനം പിഡിപി നേതൃത്വം തള്ളി. പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദ് ആണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ വാഗ്ദാനം തള്ളിയതായി അറിയിച്ചത്.

ജമ്മു കാശ്മീര്‍: നാഷണല്‍ കോണ്‍ഫറന്‍സിന്റെ പിന്തുണ പിഡിപി തള്ളിബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ട് കശ്മീരില്‍ പിഡിപി - ബിജെപി സഖ്യത്തിന് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് പി.ഡി.പി യുടെ ഈ തീരുമാനം. ഇതോടെ ജമ്മു കാശ്മീരില്‍ പി.ഡി.പി - ബി.ജെ.പി സഖ്യത്തിന് സാധ്യതയേറി.

ഉപാധികളൊന്നുമില്ലാതെയായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഒമര്‍ അബ്ദുല്ല പിന്തുണ അറിയിച്ചത്. 87 അംഗ സഭയില്‍ 28 സീറ്റുമായി പി.ഡി.പി.യാണ് ഏറ്റവും വലിയ ഒറ്റകക്ഷി. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി.ക്ക് 25 ഉം നാഷണല്‍ കോണ്‍ഫറന്‍സിന് 15 ഉം കോണ്‍ഗ്രസിന് 12 ഉം സീറ്റുമാണുള്ളത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : National, Jammu, Government, PDP, Government, BJP, Meeting, National conference. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia