കേരള ബി.ജെ.പി. നേതാക്കള്‍ കൊള്ളാത്തവര്‍; അമിത് ഷായ്ക്ക് കൊടുക്കാന്‍ ആര്‍.എസ്.എസിന്റെ കത്ത്
Dec 18, 2014, 10:23 IST
തിരുവനന്തപുരം: (www.kvartha.com 18.12.2014) അമിത് ഷാ വന്നുപോയാലും കേരള ബി.ജെ.പി.യിലെ ഗ്രൂപ്പു പോര് അവസാനിക്കില്ലെന്ന വ്യക്തമായ സൂചന നല്‍കി ആര്‍.എസ്.എസ്. നേതൃത്വം വിശദമായ കത്ത് തയ്യാറാക്കി. വെള്ളിയാഴ്ച പാലക്കാട്ടെത്തുന്ന അമിത് ഷായ്ക്കു നല്‍കാനാണ് ഇത്. കേന്ദ്രത്തില്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിന്റെ നേട്ടങ്ങള്‍ തങ്ങള്‍ക്കും കിട്ടുന്നില്ലെന്നു മാത്രമാണ് കേരളത്തിലെ ബിജെപി നേതാക്കളുടെ പരാതിയെന്നും അല്ലാതെ അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ കണ്ണുവച്ച് ആത്മാര്‍ത്ഥമായി സംഘട സജീവമാക്കാനോ ഇവര്‍ ശ്രമിക്കുന്നില്ലെന്നുമാണ് ആര്‍.എസ്.എസിന്റെ പരാതി.
ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു കത്ത് തയ്യാറാക്കുന്നതെന്നാണ് വിവരം. മാത്രമല്ല, കേരളത്തിലെ സംഘടനാ ദൗര്‍ബല്യത്തെക്കുറിച്ച് ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വുമായി ഉത്കണ്ഠ പങ്കുവച്ച അമിത് ഷാ തന്നെ, ആര്‍എസ്എസ് സംസ്ഥാന ഘടകത്തില്‍ നിന്ന് സമഗ്രമായ ഒരു 'സ്ഥിതിവിവര റിപ്പോര്‍ട്ട് ' റിപ്പോര്‍ട്ട് വാങ്ങിത്തരാന്‍കൂടി അഭ്യര്‍ത്ഥിക്കുകയായിരുന്നു എന്നും അറിയുന്നു.
കേരളത്തില്‍ താമര വിരിയിക്കാനുള്ള അമിത് ഷായുടെ പ്രത്യേക പദ്ധതിയേക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കെവാര്‍ത്തയാണ്. നിയമസഭാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കേരളത്തില്‍ ഏതുവിധവും സംഘടനയെ ശക്തിപ്പെടുത്താനുള്ള പ്രത്യേക പാക്കേജാണ് തയ്യാറായിരിക്കുന്നത്. അതില്‍ ചില പ്രമുഖ ന്യൂനപക്ഷ നേതാക്കളുമായുള്ള ചര്‍ച്ച വരെ ഉള്‍പ്പെടും. പാലക്കാട് സന്ദര്‍ശനം ഈ ദിശയിലുള്ള നീക്കങ്ങളുടെ തുടക്കമാണ്.
എന്നാല്‍ അതിനു ശരിയായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനോ റിസള്‍ട്ട് ഉണ്ടാക്കാനോ പ്രാപ്തിയുള്ളവരല്ല കേരളത്തിലെ ബിജെപി നേതാക്കളെന്ന ഗുരുതരമായ വിമര്‍ശനമാണ് അമിത് ഷായ്ക്കു മുന്നില്‍ ആര്‍എസ്എസ് വയ്ക്കുന്നത്. കേരള ബിജെപിയെ ഉടച്ചുവാര്‍ക്കാനുള്ള അമിത് ഷായുടെ പദ്ധതിയെ നിര്‍ണായകമായി സ്വാധീനിക്കുക ഈ രേഖയായിരിക്കും.
അതേ സമയം ആര്‍. ബാലകൃഷ്ണ പിള്ളയുമായും കെ.ബി. ഗണേഷ് കുമാറുമായും മറ്റും ചര്‍ച്ച നടത്താന്‍ മുന്‍ ആര്‍.എസ്.പി. നേതാവ് എ.വി. താമരാക്ഷനെ അമിത് ഷാ നിയോഗിച്ചു എന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് ബി.ജെ.പി. കേന്ദ്രങ്ങള്‍ പറയുന്നു. ബി.ജെ.പി നേരിട്ടാണ് അത്തരം ചര്‍ച്ചകളും ഇടപെടലുകളും നടത്തുന്നത്. പിള്ളയെപ്പോലെ മുതിര്‍ന്ന നേതാവുമായി ചര്‍ച്ചയ്ക്ക് നിയോഗിക്കാന്‍ മാത്രം അദ്ദേഹവുമായി അടുപ്പമോ സ്വാധീനമോ ഉള്ളയാളല്ല താമരാക്ഷന്‍ എന്നാണ് കേരള ബിജെപിയുടെ നിലപാട്.
അമിത് ഷാ അങ്ങനെ ആരെയും നിയോഗിച്ചിട്ടുമില്ലത്രേ. എന്നാല്‍ ഗണേഷ് കുമാര്‍ ബിജെപിയിലേക്ക് വരുന്നതിനെ കഴിഞ്ഞ ദിവസം മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍ സ്വാഗതം ചെയ്തത് ഗണേഷുമായി നേരിട്ട് സംസാരിക്കാന്‍ ചില നേതാക്കള്‍ സമയം വാങ്ങിയതിനു ശേഷമാണെന്നും അറിയുന്നു.

Keywords: Kerala, Thiruvananthapuram, BJP, RSS, Narendra Modi, Complaint, Report, President,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.