ഗള്‍ഫില്‍ നിന്നും അവധിക്കെത്തിയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു
Dec 19, 2014, 14:55 IST
തൊടുപുഴ: (www.kvartha.com 19.12.2014) ഗള്‍ഫില്‍ നിന്നും അവധിക്കെത്തിയ യുവാവ് ബൈക്കപകടത്തില്‍ മരിച്ച നിലയില്‍. വെങ്ങല്ലൂര്‍ മെഴുകനാല്‍പറമ്പില്‍ സുകുമാരന്റെ മകന്‍ എം.എസ് തമ്പി(36)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ പടിഞ്ഞാറേ കോടിക്കുളത്തെ ഭാര്യ വീട്ടിലേക്ക് പോയ തമ്പിയെ ബൈക്ക് 15 അടി താഴ്ചയുളള റബര്‍ തോട്ടത്തിലേക്ക് മറിഞ്ഞു മരിച്ച നിലയില്‍ വെളളിയാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു.
തലക്ക് പിന്നില്‍ മുറിവേറ്റ പാടുളളതിനാല്‍ ജഡം പോസ്റ്റുമോര്‍ട്ടത്തിനും വിദഗ്ധ പരിശോധനക്കുമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മാതാവ്: രമണി. ഭാര്യ: പടിഞ്ഞാറേ കോടിക്കുളം വാത്തിശേരില്‍ കുടുംബാംഗം ആര്യ. ഏക മകന്‍ പാര്‍ഥിപന്‍. സംസ്ക്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പില്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.