സൂറത്ത്: (www.kvartha.com 22.12.2014) രാജ്യത്ത് മതപരിവര്‍ത്തനം വര്‍ധിച്ചുവരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഇതേതുടര്‍ന്ന് ഘര്‍ വാപസി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ വിശ്വഹിന്ദു പരിഷത്ത് നിര്‍ദേശം നല്‍കി.
ഗുജറാത്ത് വല്‍സാദ് ജില്ലയിലെ അര്‍നായി ഗ്രാമത്തില്‍ 100 ഓളം ഗോത്രവര്‍ഗ ക്രിസ്താനികളെ കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ സംഭവം വിവാദമായതോടെയാണ് അതൃപ്തിയുമായി മോഡി രംഗത്തെത്തിയത്. ഇതേ തുടര്‍ന്ന് എല്ലാ വിഎച്ച്പി പ്രവര്‍ത്തകര്‍ക്കും ഘര്‍ വാപസി നിര്‍ത്തിവെക്കാന്‍ നേതാക്കള്‍ നിര്‍ദേശം നല്‍കി.
അതേസമയം മതം മാറാന്‍ ആരേയും നിര്‍ബന്ധിച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ട പ്രകാരമാണ് ആളുകള്‍ മതം മാറാന്‍ മുന്നോട്ടുവന്നതെന്നുമാണ് റിപോര്‍ട്ട്. രാജ്യത്തിന്റെ പലഭാഗത്തും ഹിന്ദു സംഘടനകള്‍ നടത്തുന്ന മതംമാറ്റല്‍ ചടങ്ങുകള്‍ വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ ഉന്നത നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ഘര്‍ വാപസി താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി വിഎച്ച്പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ അറിയിച്ചത്. മറ്റ് മതങ്ങളിലേക്ക് പോയ നിരവധി പേരാണ് ഘര്‍ വാപസിയുടെ ഫലമായി തിരിച്ചെത്തിയത്. ഹിന്ദു മതത്തിലേയ്ക്ക് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ് നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും തൊഗാഡിയ പറയുന്നു.
അതിനിടെ കേരളത്തിലും മതപരിവര്‍ത്തനം നടന്നു കഴിഞ്ഞു. ആലപ്പുഴയിലും കൊല്ലത്തുമായി 10 കുടുംബങ്ങളിലെ 35 പേരാണ് ഇതിനോടകം തന്നെ മതം മാറിയത്. ഏതാനു ദിവസം മുമ്പ് ലോകം മുഴുവന്‍ ഹിന്ദുക്കളുടേതാണെന്നും റഷ്യക്കാരെ ഹിന്ദുക്കള്‍ ആക്കണമെന്നും ഇതിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും തൊഗാഡിയ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഘര്‍ വാപസിയുമായി ആര്‍എസ്എസും വിഎച്ച്പിയും രംഗത്തു വന്നത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ദളിത് വിദ്യാര്‍ത്ഥിനിയെ മദ്യം കുടിപ്പിച്ചു പീഡിപ്പിച്ച അഞ്ചംഗ സംഘത്തിലെ 3 പേര്‍ അറസ്റ്റില്‍
Keywords: Narendra Modi upset, VHP puts 'ghar wapsi' events on hold, Prime Minister, Gujarath, Report, Leaders, Family, Criticism, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.