ഒബാമയെ കുരങ്ങനെന്ന് അധിക്ഷേപിച്ച് ഉത്തര കൊറിയ

 


സിയോള്‍: (www.kvartha.com 27.12.2014) അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമയെ കുരങ്ങനെന്ന് അധിക്ഷേപിച്ച് ഉത്തര കൊറിയ. സോണി പിക്‌ചേഴ്‌സിന്റെ വിവാദ സിനിമ സംബന്ധിച്ച പ്രതികരണത്തിലാണ് കൊറിയന്‍ ഭരണകൂടം ഒബാമയെ കുരങ്ങിനോട് ഉപമിച്ചത്.

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ വധിക്കുന്നതായുള്ള സിനിമ സോണി പിക്‌ചേഴ്‌സ് കമ്പ്യൂട്ടര്‍ ശൃംഖല അമേരിക്കയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെ സോണി പിക്‌ചേഴ്‌സ് ഹാക്ക് ചെയ്യപ്പെട്ടു. ഇതിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന ഒബാമയുടെ പ്രസ്താവനയാണ് കൊറിയയെ പ്രകോപിപ്പിച്ചത്.
ഒബാമയെ കുരങ്ങനെന്ന് അധിക്ഷേപിച്ച് ഉത്തര കൊറിയ

ഒബാമയുടെ പ്രവൃത്തികള്‍ ഉഷ്ണമേഖല മഴക്കാടിലെ കുരങ്ങന്റേതുപോലെയാണെന്നായിരുന്നു ഉത്തര കൊറിയന്‍ ദേശീയ പ്രതിരോധ കമ്മീഷന്റെ പരിഹാസം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Barack Obama, World, Korea, Film, North Korea berates Obama over The Interview release. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia