വായ്പ തിരിച്ചടച്ചില്ല; രജനീകാന്തിന്റെ വസ്തു ലേലത്തിന്

 


ചെന്നൈ: (www.kvartha.com 27.12.2014) ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്തിന്റെ വസ്തു ജപ്തി ചെയ്യാനൊരുങ്ങുന്നു. തമിഴ്‌നാട്ടിലെ കാഞ്ചിപുരം ശ്രീപെരുമ്പത്തൂര്‍ താലൂക്കിലുളള രജനിയുടെ രണ്ട് ഏക്കര്‍ 13 സെന്റ് ഭൂമിയാണ് എക്‌സിം ബാങ്ക് ലേലം ചെയ്യാനൊരുങ്ങുന്നത്.

രജനീകാന്തിന്റെ ഭാര്യ ലത രജനീകാന്തിന്റെ ജാമ്യത്തില്‍ എക്‌സിം ബാങ്കില്‍ നിന്നെടുത്ത 20 കോടി രൂപ തിരിച്ചടക്കാത്ത സാഹചര്യത്തിലാണ് നടപടി. മീഡിയവണ്‍ ഗ്‌ളോബല്‍ എന്റര്‍ടെയ്ന്‍മെന്റ് എന്ന സ്വകാര്യ നിര്‍മാണ കമ്പനിയാണ് രജനിയുടെ ഭാര്യയുടെ ജാമ്യത്തില്‍ ലോണെടുത്തത്. എന്നാല്‍ ബാങ്കില്‍ നിന്നെടുത്ത വായ്പയുടെ പലിശ പോലും ഇതുവരെ  തിരിച്ചടച്ചിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.

പലിശയൊക്കെ ചേര്‍ത്ത് ഇപ്പോള്‍ 22.21 കോടിയാണ് തിരിച്ചടക്കാനുള്ളത്. ഈ സാഹചര്യത്തിലാണ് ലേല നടപടി.  ലേല പരസ്യം ചില തമിഴ് പത്രങ്ങളില്‍ ബാങ്ക് അധികൃതര്‍ നല്‍കിയിരുന്നു. ലോണെടുക്കുന്ന അവസരത്തില്‍ 2015 മാര്‍ച്ച് മൂന്നിന് മുന്‍പ് പണം തിരികെ അടയ്ക്കുമെന്ന വ്യവസ്ഥയില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു.

രജനീകാന്ത് നായകനായി  മകള്‍ സൗന്ദര്യ സംവിധാനം ചെയ്ത  കൊച്ചടിയാന്‍ എന്ന ചിത്രം നിര്‍മ്മിച്ചത് മീഡിയ വണ്‍ ഗ്‌ളോബല്‍ എന്റര്‍ടെയ്ന്‍മെന്റ് ആണ്. ഈ ചിത്രത്തിന്റെ നിര്‍മാണത്തിനാണ് ബാങ്കില്‍ നിന്നും ലോണെടുത്തത്.  ദീപിക പദുകോണായിരുന്നു ചിത്രത്തില്‍ രജനിയുടെ നായിക. ജപ്തി നടപടി വന്നതിനെ തുടര്‍ന്ന് മീഡിയ വണ്‍ എക്‌സിം ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തിയതായാണ് വിവരം.

വായ്പ തിരിച്ചടച്ചില്ല; രജനീകാന്തിന്റെ വസ്തു ലേലത്തിന്

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Rajinikanth's 2 acre property for auction?, chennai, Bank, Wife, Daughter, Cine Actor, Conference, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia