കൊഹ്‌ലി, ധവാനെ കുത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നില്‍ സിനിമയെ വെല്ലുന്ന കഥ

 


മെല്‍ബണ്‍: (www.kvartha.com 25.12.2014) ഓസ്‌ട്രേലിയക്കെതിരെയുളള രണ്ടാം ടെസ്റ്റിനിടെ വിരാട് കൊഹ്‌ലിയും ശിഖര്‍ ധവാനും തമ്മില്‍ അടിപിടി കൂടിയ സംഭവത്തില്‍ വിശദീകരണവുമായി ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി രംഗത്ത്.

'യഥാര്‍ത്ഥത്തില്‍ ഡ്രസ്സിംഗ് റൂമില്‍ സംഭവിച്ചത് കൊഹ്‌ലി ഒരു കത്തിയെടുത്ത് ധവാനെ കുത്തുകയായിരുന്നു. കത്തിക്കുത്തില്‍ പരിക്കേറ്റ ധവാന്‍ അതില്‍ നിന്ന് മോചിതനായശേഷം ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങുകയും ചെയ്തു'. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ധവാന്‍, കൊഹ്‌ലി തര്‍ക്കത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ധോണി  മറുപടി നല്‍കിയത്.

ഇത്തരം കെട്ടിച്ചമച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ ആരാണെന്ന് ചോദിച്ച  ധോണി വാര്‍ണര്‍ ബ്രദേഴ്‌സ് പോലുള്ള വമ്പന്‍ സിനിമാ നിര്‍മാണ കമ്പനികള്‍ക്ക്  ഈ കഥ ഉപയോഗിച്ച് മനോഹരമായൊരു സിനിമയുണ്ടാക്കാമെന്ന് പരിഹസിക്കുകയും ചെയ്തു. ടീമംഗങ്ങളാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞതെങ്കില്‍ അതില്‍ കാര്യമുണ്ടെന്ന് പറഞ്ഞ ധോണി  പറഞ്ഞ ആളെ കാണിച്ചുതരാന്‍ മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു.

ഇത്രയും നല്ല ഒരു കഥ മെനഞ്ഞെടുത്ത ആള്‍ക്ക്  വേണമെങ്കില്‍ എതെങ്കിലും സിനിമാ നിര്‍മാണ കമ്പനിയില്‍ ജോലി നോക്കാവുന്നതാണെന്നും ധോണി പരിഹസിച്ചു.  അത്തരക്കാര്‍ക്ക് കളിക്കാരുടെ ഡ്രസിംഗ് റൂമില്‍ കയറേണ്ട ആവശ്യമില്ല. കാരണം ഒരിക്കലും നടക്കാത്തകാര്യമാണ് അയാള്‍ ഭാവനചെയ്ത് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍കൊണ്ട് ടാബ്ലോയ്ഡുകളുടെ വില്‍പന കൂട്ടാനായേക്കുമെന്നും മാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ  ഇങ്ങനെ ഒരു സംഭവേ നടന്നിട്ടില്ലെന്നും ധോണി പറഞ്ഞു.
കൊഹ്‌ലി, ധവാനെ കുത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നില്‍ സിനിമയെ വെല്ലുന്ന കഥ
ശിഖര്‍ ധവാന് പരിശീലനത്തിനിടെ പരിക്കേറ്റതും, രണ്ടാം ടെസ്റ്റില്‍ കളിക്കാനിറങ്ങാത്തതുമാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കാന്‍ ഇടയാക്കിയത്.  ധവാന് പകരം  ബാറ്റ് ചെയ്ത കൊഹ്‌ലി  ഒരു റണ്ണിന് പുറത്താവുകയും ചെയ്തു. ഇതിന്റെ ദേഷ്യം ഡ്രസ്സിങ് റൂമില്‍ വെച്ച് കൊഹ്‌ലി ശിഖര്‍ ധവാനോട് തീര്‍ക്കുകയായിരുന്നുവെന്നും ഒടുവില്‍ രവിശാസ്ത്രി ഇടപെട്ട്  തര്‍ക്കം തീര്‍ക്കുകയായിരുന്നുവെന്ന രീതിയിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

Keywords:  "Virat used a knife, he stabbed Shikhar" - MS Dhoni mocks, Australia, Press meet, Cinema, Media, Criticism, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia