ഷാസിയയ്ക്കും കിരണ്‍ ബേദിക്കുമെതിരെ ട്വിറ്റര്‍ യുദ്ധം; ട്വീറ്റുകള്‍ മറുട്വീറ്റുകളായി!

 


ന്യൂഡല്‍ഹി: (www.kvartha.com 17/01/2015) പുതുതായി ബിജെപിയിലേയ്ക്ക് രംഗപ്രവേശം ചെയ്ത ഷാസിയ ഇല്‍മിക്കും കിരണ്‍ ബേദിക്കുമെതിരെ ആം ആദ്മി പാര്‍ട്ടിയുടെ ട്വിറ്റര്‍ യുദ്ധം. ഒരിക്കല്‍ ആം ആദ്മി പാര്‍ട്ടി ചെയര്‍മാന്‍ അരവിന്ദ് കേജരിവാളിന്റെ അടുത്ത സുഹൃത്തും അനുയായിയുമായിരുന്നു ഷാസിയ ഇല്‍മി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണവര്‍ പാര്‍ട്ടി വിട്ടത്.

ഷാസിയ ഇല്‍മി ബിജെപിക്കെതിരെ നടത്തിയ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തുകൊണ്ടാണ് കേജരിവാള്‍ ഇല്‍മിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്. 'കാപട്യമേ, നിന്റെ പേരാണ് ബിജെപി' എന്ന ഇല്‍മിയുടെ ട്വീറ്റാണ് കേജരിവാള്‍ റീട്വീറ്റ് ചെയ്തത്.

അതേസമയം ഒരിക്കല്‍ കേജരിവാളിന്റെ സന്തത സഹചാരിണിയായിരുന്ന കിരണ്‍ ബേദിക്കെതിരെ രംഗത്തെത്തിയത് ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് ആണ്. കിരണ്‍ ബേദി 2010ല്‍ ബിജെപിക്കും നരേന്ദ്ര മോഡിക്കുമെതിരെ നടത്തിയ ആറിലേറെ ട്വീരുകളാണ് കുമാര്‍ വിശ്വാസ് കിരണ്‍ ബേദിയുടെ ട്വീറ്റിന് മറുപടിയായി ട്വീറ്റ് ചെയ്തത്.
ഷാസിയയ്ക്കും കിരണ്‍ ബേദിക്കുമെതിരെ ട്വിറ്റര്‍ യുദ്ധം; ട്വീറ്റുകള്‍ മറുട്വീറ്റുകളായി!
SUMMARY: The AAP has launched a twitter war against Kiran Bedi and Shazia Ilmi, who have joined the BJP by pulling out old tweets of the two.

Keywords: Delhi Assembly Poll, Aam Aadmi Party, Congress, Kiran Bedi, Shazia Ilmi, BJP, Arvind Kejriwal, Kumar Vishwas

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia