കൊളംബോ: (www.kvartha.com 24.01.2015) അവിവാഹിതയായ 24 വയസുള്ള ശ്രീലങ്കന്‍ യുവതി ടോയ്‌ലറ്റില്‍ പ്രസവിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന് കാര്യം വീട്ടുകാരെ അറിയിക്കാതിരുന്ന യുവതിയാണ് ടോയ്‌ലറ്റില്‍ കുഞ്ഞിനെ പ്രസവിച്ചത്. ശ്രീലങ്ക ബോഗവണ്ടാലവയിലാണ് സംഭവം.
അമ്മാവന്റെ വീട്ടിലെത്തിയ യുവതി അവിടുത്തെ ടോയ്‌ലറ്റില്‍ പോയതായിരുന്നു. യുവതി തിരിച്ചിറങ്ങാതിരിക്കുകയും കുഞ്ഞിന്റെ കരച്ചില്‍ ശബ്ദം കേള്‍ക്കുകയും ചെയ്തതോടെ സംശയം തോന്നിയ വീട്ടുകാര്‍ വാതില്‍ തല്ലിപൊളിച്ച് അകത്തുകടന്നപ്പോഴാണ് യുവതിയെ തറയിലും കുട്ടിയെ കക്കൂസിലെ ക്ലോസറ്റ് കുഴിയിലും കണ്ടെത്തിയത്.
പ്രസവത്തിനിടെ കക്കൂസ് കുഴിയിലേക്ക് വഴുതി വീഴുകയായിരുന്നുവെന്നും കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അബോധാവസ്ഥയിലായതായും യുവതി പോലീസിന് മൊഴിനല്‍കി. ഇരുവരെയും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ ടോയ്‌ലറ്റില്‍ പ്രസവിച്ച വാര്‍ത്ത വീട്ടുകാര്‍ക്ക് ഏറെ അത്ഭുതമാണ് ഉണ്ടാക്കിയത്. അതേ സമയം കുഞ്ഞിനെ കൊല്ലാനുള്ള ശ്രമമാണോ യുവതി നടത്തിയതെന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.

Also Read:
റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുക്കങ്ങള് പൂര്ത്തിയായി; മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്ത്തും
Keywords: Marriage, Woman, Mother, Child, Toilet, Colombo, Srilanka, Parents, hospital, Pregnant Woman, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.