റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥിന് മുകളിലൂടെ ഹെലികോപ്റ്ററുകള്‍ പറക്കരുതെന്ന് യുഎസ്; ആവശ്യം ഇന്ത്യ തള്ളി

 


ന്യൂഡല്‍ഹി: (www.kvartha.com 18/01/2015) റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥിന് മുകളിലൂടെ ഹെലികോപ്റ്ററുകള്‍ പറക്കരുതെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ തള്ളി. രാജ്പഥിന് മുകളില്‍ സൈനീക ഹെലികോപ്റ്ററുകളുടെ പരേഡുകളും അഭ്യാസ പ്രകടനങ്ങളും പരമ്പരാഗതമായി നടത്തപ്പെടുന്നതാണെന്നും അതിനാല്‍ ഒഴിവാക്കാനാകില്ലെന്നുമാണ് ഇന്ത്യ യുഎസിനെ അറിയിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ മുഖ്യാതിഥിയായി എത്തുന്നതിനാല്‍ കനത്ത സുരക്ഷയാണ് തലസ്ഥാന നഗരിയില്‍ ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി ആഗ്ര ഹൈവേ മൂന്ന് ദിവസത്തേയ്ക്ക് അടച്ചിടണമെന്നും യുഎസ് സുരക്ഷ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്. സെന്‍ട്രല്‍ ഡല്‍ഹിയിലും വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുമെന്നാണ് റിപോര്‍ട്ട്.

ജനുവരി 25 മുതല്‍ 27 വരെയാണ് ബരാക് ഒബാമ ഇന്ത്യയിലുണ്ടാവുക.

റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥിന് മുകളിലൂടെ ഹെലികോപ്റ്ററുകള്‍ പറക്കരുതെന്ന് യുഎസ്; ആവശ്യം ഇന്ത്യ തള്ളി SUMMARY: New Delhi: Even as US President Barack Obama's visit to India has led to unprecedented security grid, the Indian government on Sunday rejected the US request for a no-fly zone over Rajpath for the Republic Day. Obama's security detail had asked Indian authorities to impose a no-fly zone around Rajpath during the Republic Day for which he is the chief guest.

Keywords: Rajpath, Republic Day parade, Helicopters, Barack Obama, Narendra Modi, Visit,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia