ഐസില്‍ 200 വൃദ്ധരെ സ്വതന്ത്രരാക്കി

 


കിര്‍കുക്ക്(ഇറാഖ്): (www.kvartha.com 19/01/2015) ഇസ്ലാമിക് സ്‌റ്റേറ്റ് 200 യസീദികളെ വിട്ടയച്ചു. കഴിഞ്ഞ 5 മാസമായി ബന്ദികളാക്കപ്പെട്ട പ്രായമേറിയവരേയും അവശരേയുമാണ് സ്വതന്ത്രരാക്കിയത്. മൂന്ന് കുട്ടികളും സ്വതന്ത്രരാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ഇപ്പോള്‍ കുര്‍ദ്ദുകളുടെ സം രക്ഷണയില്‍ കഴിയുന്ന യസീദികള്‍ക്ക് മതിയായ ചികില്‍സയും പരിചരണവും നല്‍കി വരികയാണ്. ഇസ്ലാമിക് സ്‌റ്റേറ്റിന് താങ്ങാവുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ബന്ദികളായതിനാലാകാം ഇവരെ സ്വതന്ത്രരാക്കിയതെന്നാണ് കുര്‍ദ്ദ് കമാന്‍ഡര്‍ ഷിര്‍കോ ഫത്തീഹ് പറഞ്ഞത്.

ഇവര്‍ക്ക് ഭക്ഷണം നല്‍കലും പരിചരണവും പണച്ചിലവേറുന്ന വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐസില്‍ 200 വൃദ്ധരെ സ്വതന്ത്രരാക്കിതല്‍ അഫാറില്‍ നിന്നും വൃദ്ധരായ ബന്ദികളെ ഐസില്‍ വാഹനങ്ങളില്‍ ഖസര്‍ ബ്രിഡ്ജില്‍ ഇറക്കിവിടുകയായിരുന്നു. കുര്‍ദ്ദുകളുടെ പ്രാദേശിക തലസ്ഥാനമായ അര്‍ബില്ലിന് സമീപമാണ് ഖസര്‍ ബ്രിഡ്ജ്.

SUMMARY: The Islamic State group released about 200 Yazidis held for five months in Iraq, mostly elderly, infirm captives who likely slowed the extremists down, Kurdish military officials said Sunday.

Keywords: Islamic state, Captives, Yazidis, Islamic state.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia