ബൈക്ക് യാത്രികന്റെ ദേഹത്ത് യുദ്ധവിമാനം തകര്‍ന്നുവീണു

 


ബാര്‍മര്‍: (www.kvartha.com 28.01.2015) രാജസ്ഥാനില്‍ ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണ് ബൈക്ക് യാത്രികന് പരിക്ക്. ചൊവ്വാഴ്ചയാണ് ബാര്‍മറില്‍ മിഗ് 27 വിമാനം തകര്‍ന്നുവീണത്. വിമാനത്തിന്റെ ഒരു ഭാഗം യാത്രക്കാരനുമേല്‍ വീഴുകയായിരുന്നു.

വിവാഹം ക്ഷണിക്കാന്‍ പോയ ലൂണ്‍ സിംഗിനാണ്(26) പരിക്കേറ്റത്. കൈക്ക് ഒടിവും നിസാര പൊള്ളലുകളുമേറ്റ സിംഗിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ബൈക്ക് പൂര്‍ണമായും കത്തിയമര്‍ന്നു.

ബൈക്ക് യാത്രികന്റെ ദേഹത്ത് യുദ്ധവിമാനം തകര്‍ന്നുവീണുവിമാനത്തിലെ പൈലറ്റ് സുരക്ഷിതനായി രക്ഷപ്പെട്ടു. ജോധ്പൂര്‍ വ്യോമതാവളത്തില്‍ നിന്നും പറന്നുയര്‍ന്ന യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. ഉത്തരലൈ വ്യോമതാവളത്തിലേയ്ക്ക് പോവുകയായിരുന്നു വിമാനം.

SUMMARY: MiG-27 fighter aircraft of the Indian Air Force on Tuesday crashed in Barmer, Rajasthan while on routine sortie. Though the pilot ejected safely, part of the aircraft fell on a passing motorcycle, injuring the man who was riding it.

Keywords: MIG-27, Indian Air Force, Aircraft, Crash, Rajastan, Barmer,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia