ഗാന്ധിയെ വിവസ്ത്രനാക്കി; ഗുജറാത്തില്‍ വിവാദം കത്തുന്നു

 


അഹമ്മദാബാദ്: (www.kvartha.com 12/01/2015) മോഡേണ്‍ ആര്‍ട്ടിന്റെ പേരില്‍ രാഷ്ട്ര പിതാവിനെ വിവസ്ത്രനാക്കിയ ഗുജറാത്ത് സര്‍ക്കാരിനെതിരെ അമര്‍ഷം പുകയുന്നു. അടുത്തിടെ നടന്ന പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളുടെ ഭാഗമായായി അഹമ്മദാബാദിലെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച മഹാത്മ ഗാന്ധിയുടെ വിവസ്ത്ര പ്രതിമയാണ് വിവാദത്തിന് തിരികൊളുത്തിയത്.

സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മ്യൂസിയം നടത്തിപ്പുകാര്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ റോഷന്‍ ഷാ രംഗത്തെത്തി. മോഡേണ്‍ ആര്‍ട്ടിന്റെ പേരില്‍ രാഷ്ട്രപിതാവിനെ വിവസ്ത്രനാക്കിയതിനെ അംഗീകരിക്കാനാവില്ലെന്നാണ് ഷാ പ്രതികരിച്ചത്.

ഇതിനിടെ വിവസ്ത്ര ഗാന്ധി ശില്പത്തിനെതിരെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി.


ഗാന്ധിയെ വിവസ്ത്രനാക്കി; ഗുജറാത്തില്‍ വിവാദം കത്തുന്നു

SUMMARY: Ahmedabad — A sculpture of Mahatma Gandhi displayed in a museum of life and works the Father of the Nation during the recent Pravasi Bharatiya Divas celebrations in Gujarat’s capital city named after Bapu has stirred up a hornet’s nest in the state of his birth.

Keywords: Gujarat, Ahmedabad, Mahatma Gandhi, Sculpture, Pravasi Bharatiya Divas,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia