പികെ ഡൗണ്‍ ലോഡ് ചെയ്തത് അംഗീകൃത സൈറ്റില്‍ നിന്നെന്ന് അഖിലേഷ് യാദവ്
Jan 4, 2015, 23:40 IST
ലക്‌നൗ: (www.kvartha.com 04/01/2015) ആമിര്‍ ഖാന്റെ പികെ ഡൗണ്‍ ലോഡ് ചെയ്ത് വിവാദത്തിലായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വിശദീകരണം. അംഗീകൃത സൈറ്റില്‍ നിന്നാണ് പികെ ഡൗണ്‍ ലോഡ് ചെയ്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ക്ലബ് എക്‌സ് മീഡിയ സെര്‍വറിലൂടെയാണ് പികെയുടെ സ്‌ക്രീനിംഗ് നടത്തിയതെന്നും ക്ലബ് എക്‌സ് അംഗങ്ങള്‍ക്ക് അംഗീകൃത സ്വകാര്യ പ്രദര്‍ശനങ്ങള്‍ കമ്പനി അനുവദിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു.
ഓണ്‍ലൈനില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ചിത്രം കണ്ടെന്ന അഖിലേഷിന്റെ വെളിപ്പെടുത്തലാണ് വിവാദമായിരിക്കുന്നത്. പികെയ്ക്ക് വിനോദ നികുതി ഇളവ് നല്‍കുന്നതായി അറിയിച്ചുകൊണ്ട് അഖിലേഷ് യാദവ് കഴിഞ്ഞ ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശമാണ് വിവാദത്തിന്റെ തുടക്കം. 'പികെ കാണണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. കുറച്ചുദിവസം മുമ്പ് ചിത്രം ഡൗണ്‍ലോഡ് ചെയ്തിരുന്നുവെങ്കിലും ഇന്നലെ രാത്രിയാണ് കാണാന്‍ സാധിച്ചത്. ചിത്രം സമൂഹത്തിന് നല്ല സന്ദേശമാണ് നല്‍കുന്നത്. അതുകൊണ്ടാണ് പികെയ്ക്ക് വിനോദ നികുതി നല്‍കുന്നത് - ഇതായിരുന്നു അഖിലേഷിന്റെ പ്രസ്താവന.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : National, Uttar Pradesh, Chief Minister, Akhilesh Yadav, Controversy, Entertainment, PK was downloaded through authorised site: Akhilesh's Office.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.