സുനന്ദ പുഷ്‌ക്കര്‍ മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ പുറത്തായി; മൃതദേഹത്തില്‍ പതിനഞ്ചോളം പാടുകള്‍

ന്യൂഡല്‍ഹി: (www.kvartha.com 07/01/2015) മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കര്‍ മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ പുറത്തായി. ചിത്രങ്ങളില്‍ സുനന്ദയുടെ കഴുത്തിലും കൈത്തണ്ടയിലുമേറ്റ പാടുകള്‍ വ്യക്തമാണ്. 2014 ജനുവരി 17നായിരുന്നു സുനന്ദ പുഷ്‌കറെ ന്യൂഡല്‍ഹിയിലെ ലീല പാലസ് ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സുനന്ദ പുഷ്‌ക്കര്‍ മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ പുറത്തായി; മൃതദേഹത്തില്‍ പതിനഞ്ചോളം പാടുകള്‍മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പാണ് തരൂരും ഭാര്യയും രണ്ട് വിത്യസ്ത മുറികളിലായി താമസത്തിനെത്തിയത്. സുനന്ദയെ കൊലപ്പെടുത്തിയത് ഒന്നിലേറെ പേര്‍ ചേര്‍ന്നാണെന്നും ഇവര്‍ തെളിവുകള്‍ നശിപ്പിച്ചതിന് ശേഷമാണ് മുറിവിട്ട് പോയതെന്നും ഡല്‍ഹി പോലീസ് പറയുന്നു. അതേസമയം സുനന്ദയെ കൊലപ്പെടുത്തിയത് 4 പേര്‍ ചേര്‍ന്നാണെന്ന് മറ്റൊരു മാധ്യമ റിപോര്‍ട്ടുണ്ട്.

സുനന്ദ കൊല്ലപ്പെടുന്ന ദിവസം ഹോട്ടലില്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ 4 പേര്‍ താമസത്തിനെത്തിയത് ഈ മാധ്യമ റിപോര്‍ട്ടിനെ സാധൂകരിക്കുന്നുണ്ട്. വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദ മരിച്ചിരിക്കുന്നത്. ഒന്നുകില്‍ വായിലൂടെ വിഷം നല്‍കുകയോ അല്ലെങ്കില്‍ സിറിഞ്ച് വഴി വിഷം കുത്തിവെക്കുകയോ ആയിരുന്നു.

പോസ്റ്റുമോര്‍ട്ടം നടത്തിയ എ.ഐ.ഐ.എം.എസിലെ ഡോക്ടര്‍മാര്‍ സുനന്ദയുടെ ദേഹത്ത് 15ഓളം പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ പത്താമത്തെ പാട് ഒരു സൂചിയുടേതാണ്. ഇത് ചിലപ്പോള്‍ വിഷം കുത്തിവെക്കാന്‍ ഉപയോഗിച്ചതാകാമെന്നാണ് നിഗമനം.

സുനന്ദ പുഷ്‌ക്കര്‍ മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ പുറത്തായി; മൃതദേഹത്തില്‍ പതിനഞ്ചോളം പാടുകള്‍
സുനന്ദ പുഷ്‌ക്കര്‍ മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ പുറത്തായി; മൃതദേഹത്തില്‍ പതിനഞ്ചോളം പാടുകള്‍
സുനന്ദ പുഷ്‌ക്കര്‍ മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ പുറത്തായി; മൃതദേഹത്തില്‍ പതിനഞ്ചോളം പാടുകള്‍
സുനന്ദ പുഷ്‌ക്കര്‍ മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ പുറത്തായി; മൃതദേഹത്തില്‍ പതിനഞ്ചോളം പാടുകള്‍
സുനന്ദ പുഷ്‌ക്കര്‍ മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ പുറത്തായി; മൃതദേഹത്തില്‍ പതിനഞ്ചോളം പാടുകള്‍
SUMMARY: In a dramatic twist, the Delhi Police on Tuesday said the death of Congress MP Shashi Tharoor's wife Sunanda Pushkar was actually a murder, and filed an FIR against unknown suspects.

Keywords: Shashi Taroor, Sunanda Pushkar, Murder, Poison, FIR,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia