നാലഞ്ചു കുട്ടികള്‍ക്കു പകരം കടുവയെപ്പോലുള്ള ഒരു കുട്ടിയെന്ന് ഉദ്ധവ് താക്കറെ

 


മുംബൈ: (www.kvartha.com 24.01.2015) ഹിന്ദുസ്ത്രീകള്‍ക്ക് നാലും അഞ്ചും കുട്ടികള്‍ വേണമെന്ന വിവാദപ്രസ്താവനയുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിനുപിന്നാലെ ഇതിനെതിരെയുള്ള അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ഹിന്ദു സ്ത്രീകള്‍ കൂടുതല്‍ പ്രസവിക്കണമെന്ന ബി.ജെ.പി നേതാക്കളുടെ അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്നാണ് താക്കറെയുടെ വാദം. ഹൈന്ദവ മതം സംരക്ഷിക്കുന്നതിനായി ഹിന്ദു കുടുംബങ്ങളിലെ കടുവയെപ്പോലുള്ള ഒരു കുട്ടി തന്നെ ധാരാളമാണെന്നും ഉദ്ധവ് പറയുന്നു.

' ഹൈന്ദവരുടെ നിലനില്‍പ്പ് അവരുടെ എണ്ണത്തെയോ ജനസംഖ്യയെയോ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. ഹിന്ദുക്കള്‍ക്ക് പത്തുകുട്ടികളുണ്ടായാല്‍ അവര്‍ക്കൊക്കെ ആരു ഭക്ഷണം കൊടുക്കും. എന്തിനാണ് നമ്മള്‍ ആടുകളെപ്പോലെ കുട്ടികള്‍ക്കു ജന്മം നല്‍കുന്നത്? കടുവയെപ്പോലുള്ള ഒരു കുട്ടി തന്നെ ധാരാളമാണ്.' അദ്ദേഹം പറഞ്ഞു.

നാലഞ്ചു കുട്ടികള്‍ക്കു പകരം കടുവയെപ്പോലുള്ള ഒരു കുട്ടിയെന്ന് ഉദ്ധവ് താക്കറെപാര്‍ലമെന്റില്‍ ഒരുപാട് സീറ്റുകള്‍ ലഭിച്ചിട്ടും എന്തുകൊണ്ടാണ് ബി.ജെ.പി ഇതുവരെ ജമ്മുകാശ്മീരിന് പ്രത്യേകസ്വയംഭരണ പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥയായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാത്തതെന്ന് കശ്മീര്‍ പ്രശ്‌നത്തെക്കുറിച്ചു സംസാരിക്കവെ ഉദ്ധവ് താക്കറെ ചോദിച്ചു. ഘര്‍ വാപസിയുടെ ചരിത്രത്തെക്കുറിച്ചും ഉദ്ധവ് പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. അന്തരിച്ച മുന്‍ ശിവസേന നേതാവ് ബാല്‍ താക്കറെയ്ക്ക് സ്മാരകം നിര്‍മിക്കുന്നതിനുവേണ്ടി ശിവസേന ആരുടെ മുന്നിലും തലകുനിക്കില്ലെന്നും താക്കറെ പറഞ്ഞു.

പുതിയ സര്‍ക്കാര്‍ രൂപികരണത്തിനായി ജമ്മുകാശ്മീരില്‍  സഖ്യം രൂപികരിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ ഉദ്ധവ് താക്കറെയുടെ അഭിപ്രായ പ്രകടനങ്ങള്‍ ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia