പെഷവാര്‍ ആക്രമണത്തെ മറക്കേണ്ടിവരും, ഇതൊരു യുദ്ധമാണ്: മുന്നറിയിപ്പുമായി താലിബാന്‍

 


ഇസ്ലാമാബാദ്: (www.kvartha.com 06/01/2015) പാക്കിസ്ഥാന്‍ കണ്ട ഏറ്റവും നിഷ്ഠൂരമായ തീവ്രവാദി ആക്രമണമായ പെഷവാര്‍ സൈനീക സ്‌കൂള്‍ ആക്രമണത്തേക്കാള്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്ന് തെഹ്രീക് ഇ താലിബാന്‍ പാക്കിസ്ഥാന്‍. സംഘടന മേധാവി മൗലാന ഫസലുല്ലയാണ് 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ മുന്നറിയിപ്പ് നല്‍കിയത്.

മുഖം മൂടിയ തീവ്രവാദികളെയും വീഡിയോയില്‍ കാണാം. അതേസമയം വീഡിയോയുടെ ആധികാരികത ഇതുവരെ നിര്‍ണയിക്കപ്പെട്ടിട്ടില്ല. ഉമര്‍ മീഡിയ എന്ന ഇമെയില്‍ ലിങ്ക് വഴിയാണ് വീഡിയോ മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.

പഷ്തൂണ്‍ ഭാഷയിലായിരുന്നു ഫസലുല്ലയുടെ മുന്നറിയിപ്പ്. വിദ്യാര്‍ത്ഥികളെ ബന്ദികളാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. വിദ്യാര്‍ത്ഥികളെ വെച്ച് വിലപേശി ജയിലില്‍ കഴിയുന്ന തീവ്രവാദികളെ മോചിപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ സൈന്യം വെടിവെച്ചതോടെയാണ് തീരുമാനത്തില്‍ നിന്നും വിഭിന്നമായി തീവ്രവാദികള്‍ പ്രവര്‍ത്തിച്ചത്.

പ്രായപൂര്‍ത്തിയായ കുട്ടികളെയാണ് ഞങ്ങള്‍ കൊന്നത്. നാളെ സൈനീകരുടെ മക്കളായ അവരും സൈന്യത്തില്‍ ചേരും. ഞങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യും ഫസലുല്ല പറഞ്ഞു.

പെഷവാര്‍ ആക്രമണത്തെ മറക്കേണ്ടിവരും, ഇതൊരു യുദ്ധമാണ്: മുന്നറിയിപ്പുമായി താലിബാന്‍ഞാന്‍ സര്‍ക്കാരിന് മുന്നറിപ്പ് നല്‍കുകയാണ്. ജയിലില്‍ കഴിയുന്ന ഞങ്ങളുടെ ആളുകളെ പീഡിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പെഷവാര്‍ ആക്രമണം നിങ്ങള്‍ക്ക് മറക്കേണ്ടിവരും. അതിനേക്കാള്‍ ശക്തമായ ആക്രമണങ്ങള്‍ ഇനിയുമുണ്ടാകും. ഇതൊരു യുദ്ധമാണ്. സൈന്യവും ഞങ്ങളും തമ്മിലാണ് യുദ്ധം. നിങ്ങള്‍ ഞങ്ങളെ കൊല്ലുന്നു. ഞങ്ങള്‍ നിങ്ങളേയും ഫസലുല്ല കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ പേരെ സംഘടനയിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ട്, ഒരു റോക്കറ്റ് തൊടുത്താണ് ഫസലുല്ല തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

SUMMARY:
The Tehreek-e-Taliban Pakistan (TTP) has released a video with its head, Maulana Fazlullah threatening a "more spectacular" attack than the massacre on December 16 in the Army Public School in Peshawar.

Keywords: Tehreek E Taliban Pakistan, Terror group, Peshwar Sainik School Attack, Warning,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia